Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് കടപ്പുറത്ത് ബലിതര്‍പ്പണം നടത്താനെത്തിയ പൂജാരി അടക്കം 100 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണം നടത്താന്‍ ശ്രമിച്ച പൂജാരി അടക്കം 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. വരയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ പൂജാരിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊതുസ്ഥലത്ത് ബലിതര്‍പ്പണം നിരോധിച്ചത്. വീടുകളില്‍ തന്നെ ബലിയിടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്ത് പലയിടത്തും വെര്‍ച്വലായി ബലിതര്‍പ്പണം നടന്നിരുന്നു. അതേസമയം, വരയ്ക്കല്‍ കടപ്പുറത്ത് ബലിയിടാന്‍ എത്തിയവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തിയിരുന്നു.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

kerala

കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് കര്‍ക്കിടക വാവു ബലിയിടാനെത്തിയ വിശ്വാസികള്‍ക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തിരിക്കുന്നു. കണ്ടാല്‍ അറിയുന്ന നൂറ് പേര്‍ക്കെതിരെയാണ് വെള്ളയില്‍ സ്റ്റേഷനില്‍ കേസ്.സര്‍ക്കാരിന്റെ നിയമങ്ങളും ഭീഷണിയുമൊക്കെ ഒരു സമുദായത്തിനെതിരെ മാത്രമാകുന്നതില്‍ ബി.ജെ.പി കനത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

പാരമ്പര്യമായി ബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന വരക്കല്‍ കടപ്പുറത്ത് ഇന്ന് കൂട്ടമായി ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല, വ്യക്തിഗതമായി തര്‍പ്പണം ചെയ്യാനെത്തിയ വിശ്വാസികള്‍ക്കെതിരെയാണ് കേസ്. ആനുകൂല്യങ്ങളെല്ലാം ഒരു വിഭാഗത്തിന് മാത്രം, കേസും പിഴയും ജയിലും മറ്റൊരു വിഭാഗത്തിന്, ശബരിമലയിലും നാം ഈ ആചാരലംഘനം കണ്ടതാണ്.സി.പി.എമ്മിന്റെ ഉദകക്രിയ ജനങ്ങള്‍ നിര്‍വ്വഹിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിരുവനന്തപുരത്ത് ബലി തര്‍പ്പണത്തിന് പോയ യുവാവിന് വെഞ്ചാവൊട് സ്വദേശിക്ക് പൊലീസ് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് പരാതി. 2000 പിഴ ഈടാക്കിയിട്ട് 500 രൂപയുടെ രസീത് നല്‍കുകയായിരുന്നു. എന്തിനായിരുന്നു തങ്ങള്‍ യാത്ര ചെയ്തതെന്ന വിവരം പോലും ചോദിക്കാതെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് യുവാവ് പറയുന്നു.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    കിടിലൻ ഹെയർസ്റ്റൈലിൽ രഞ്ജിനി ഹരിദാസ്; വൈറലായി ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+