കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജഡ്ജിമാരില്ല: ഈ കേസുകളൊക്കെ ആരു വിധിപറയും?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ ജില്ലയിലെ എട്ടു കോടതികള്‍ അടഞ്ഞുകിടക്കുന്നു. ഒന്നര മാസത്തെ മധ്യവേനലവധി കഴിഞ്ഞിട്ടും കോടതികള്‍ തുറക്കാതായതോടെ ഇവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന കേസുകളും അനിശ്ചിതത്വത്തിലായി.

കോഴിക്കോട് കുടുംബകോടതി, പ്രിന്‍സിപ്പല്‍ സബ് കോടതി, കൊയിലാണ്ടി, പേരാമ്പ്ര, പയ്യോളി, താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതികള്‍ എന്നിവയാണു ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ അടഞ്ഞുകിടക്കുന്നത്. ഇതിനു പുറമെ നാദാപുരത്തും താമരശേരിയിലും പ്രവര്‍ത്തിക്കുന്ന ഗ്രാമന്യായാലയങ്ങളും ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.

courts-15

മധ്യവേനലവധി കഴിഞ്ഞു മേയ് 20നാണു കോടതികള്‍ തുറന്നത്. അവധിക്കാലത്താണ് കോടതികളിലെ സ്ഥലംമാറ്റം നടക്കുക. എന്നാല്‍ ജില്ലയിലെ പല കോടതികളിലും ജഡ്ജിമാര്‍ സ്ഥലം മാറുകയും വിരമിക്കുകയും ചെയ്ത ഒഴിവുകളില്‍ പുതിയ നിയമനങ്ങള്‍ നടത്തിയില്ല. ഇതോടെയാണു കോടതികളുടെ പ്രവര്‍ത്തനം നിലച്ചത്. അതേസമയം പയ്യോളി ഉള്‍പ്പെടെയുള്ള ചില മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതികളില്‍ ജഡ്ജിമാര്‍ ഇല്ലാതായിട്ടു മൂന്നു മാസമായി.


മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം ഗ്രാമപ്രദേശത്തുള്ളവരുടെ സൗകര്യം കൂടി കണക്കിലെടുത്താണു ജില്ലയില്‍ ഗ്രാമന്യായാലയങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, ന്യായാധിപരെ നിയമിക്കാത്തതിനാല്‍ അവയും അടഞ്ഞുകിടക്കുകയാണ്.

Kozhikode
English summary
Cases pending in Kozhikkode without sufficient judges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X