നടുറോഡില്‍ കല്യാണം!! കാരണവരായി എംകെ രാഘവന്‍ എംപി... ചീറിപ്പാഞ്ഞ് പോലീസെത്തി...
കോഴിക്കോട്: നടുറോഡില്‍ കല്യാണം നടത്തി പ്രതിഷേധം. വ്യത്യസ്തമായ സമരം സംഘടിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മിനി ബൈപ്പാസിലാണ് സംഭവം. ആള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷനാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. ഉദ്ഘാടനകനായി എത്തിയത് എംകെ രാഘവന്‍ എംപി. വിദേശ മദ്യഷാപ്പിന് മുമ്പിലായിരുന്നു സമരം.

കൊവിഡ് കാരണം കല്യാണങ്ങളും മറ്റു ആഘോഷങ്ങളും ഇല്ലാതായതോടെ ജോലിയില്ലാതായ പാചകക്കാര്‍ വളരെ പ്രയാസത്തിലാണ്. ഇവരുടെ പ്രതിഷേധമാണ് മിനി ബൈപ്പാസില്‍ നടന്നത്. വലിയ കൂട്ടം ആളുകള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമുള്ള ഓഡിറ്റോറിയങ്ങളില്‍ കുറച്ച് പേരെയെങ്കിലും വച്ച് ആഘോഷങ്ങളും ചടങ്ങുകയും സംഘടിപ്പിക്കാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതീകാത്മകമായി രണ്ടു പേര്‍ വധൂവരന്‍മാരായി. മാലയും ബൊക്കയുമായി ഇരുവരും നില്‍ക്കുന്നത് കണ്ടതോടെ ആളുകള്‍ കൂടി. നടുറോഡിലെ വിവാഹത്തെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇത് പ്രതിഷേധമാണ് എന്ന് വ്യക്തമായത്. മദ്യഷാപ്പിന് മുമ്പിലായതോടെ കാര്യങ്ങള്‍ കൈവിട്ടു. ആള്‍ക്കൂട്ടത്തെ കുറിച്ച് വിവരം ലഭിച്ച് പോലീസെത്തി. കേസെടുക്കുമെന്ന് നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. പ്രതിഷേധം അവസാനിച്ചെങ്കിലും ഇനി പോലീസ് കേസുമായി നടക്കേണ്ടിവരും.












Click it and Unblock the Notifications