കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളിയാഴ്ച ജുമുഅ നഷ്ടപ്പെടാതെ സിബിഎസ്ഇ പരീക്ഷാ സമയം പുന:ക്രമീകരിക്കും... കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ ഉറപ്പ്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ സമയം വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തെ ബാധിക്കാത്തവിധം ക്രമീകരിക്കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ ഉറപ്പ്. ഐഡിയല്‍ അസോസിയേഷന്‍ ഫൊര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ (ഐഎഎംഇ) പ്രതിനിധികള്‍ നടത്തിയ സന്ദര്‍ശനത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്.

ഇടുക്കിയിൽ തണുപ്പു തന്നെ!!! തെക്കിന്റെ കാശ്മീര്‍ വിറക്കുന്നു...!!! സഞ്ചാരികളുടെ ഒഴുക്ക്!!!

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നഷ്ടപ്പെടാത്ത വിധം പരീക്ഷാസമയം പുന:ക്രമീകരിക്കുക, ബോര്‍ഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം നേരത്തെയാക്കുക, അഫിലിയേഷന്‍ നടപടികള്‍ ലഘൂകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Mosque

രാജ്യസഭാംഗം ഹുസൈന്‍ ദല്‍വായി, ഐഎഎംഇ സെക്രട്ടേറിയറ്റംഗം കെ.എം അബ്ദുല്‍ ഖാദിര്‍, ഇന്‍ഡൊ-അറബ് മിഷന്‍ സെക്രട്ടറി അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച 12.30നും 1.30നും ഇടയിലാണ് സാധാരണ ജുമുഅ സമയം. ഈ സമയങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ ജുമാ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.

Kozhikode
English summary
CBSE will rearrange the examination time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X