കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആസിമിനായി സ്‌കൂളുണ്ടാക്കിയില്ലെങ്കില്‍ കാണാം; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര ബാലാവകാശ കമ്മിന്റെ താക്കീത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഭിന്നശേഷിക്കാരനായ മുഹമ്മദ് അസിം വെളിമണ്ണയുടെ തുടര്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സൗകര്യം ഒരുക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക്കനൗംഗോയുടെ താക്കീത്. കഴിഞ്ഞ ദിവസം മുഹമ്മദ് അസിം ഡല്‍ഹിയില്‍ ദേശീയ ബാലാവകാശ കമ്മിഷനെ നേരിട്ടുകണ്ട് പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്‍ ചെയര്‍മാന്റെ ഉത്തരവ്.

<strong>തൃശൂര്‍ പൂരം സുരക്ഷയ്ക്ക് പോലീസ് സജ്ജം; 10 ഡോഗ് സ്‌ക്വാഡ്, 160 ബോംബ് ഡിറ്റക്ഷന്‍ ടീം, അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ...</strong>തൃശൂര്‍ പൂരം സുരക്ഷയ്ക്ക് പോലീസ് സജ്ജം; 10 ഡോഗ് സ്‌ക്വാഡ്, 160 ബോംബ് ഡിറ്റക്ഷന്‍ ടീം, അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ...

ആസിമിന് വിദ്യാഭ്യാസം തുടരാന്‍ വേണ്ട സൗകര്യം ഒരുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു നടപ്പിലാക്കുവാന്‍ വേണ്ടകാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് കമ്മീഷന്‍ വീണ്ടും കര്‍ശന നിര്‍ദ്ദേശം നല്കി. പക്ഷേ അതിനോടും മെല്ലെപ്പോക്ക് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ വിദ്യാഭ്യാസ വകുപ്പിന് അവസാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Asim

ആസിം പഠിച്ചിരുന്ന വെളിമണ്ണ ഗവ. മാപ്പിള യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം ഏപ്രിലില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആദിവാസികള്‍ അടക്കം താമസിക്കുന്ന 15 കി.മീ ചുറ്റളവില്‍ വേറെ ഹൈസ്‌കൂള്‍ ഇല്ലെന്നു കണ്ടാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ ആസിമിന്റെ പഠനം താല്‍ക്കാലികമായി നിലയ്ക്കുകയായിരുന്നു.

ഇതിനു ശേഷം ഒരു മാസം മുമ്പെ ആസിം ജന്മനാടായ വെളിമണ്ണയില്‍നിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ ചക്രക്കസേരയില്‍ യാത്ര ചെയ്ത് ഹൈസ്‌കൂളിനായി സമരം നടത്തിയിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസമാണ് പിതാവ് സയിദ് യമാനി മനുഷ്യവകാശ പ്രവര്‍ത്തകനായ നൗഷാദ്‌തെക്കയില്‍ എന്നിവര്‍ക്കൊപ്പം ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനെ കാണുവാന്‍ പോയത്.

Kozhikode
English summary
Central child commission against education department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X