India
  • search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവിരുദ്ധ നയങ്ങളുമായി കേന്ദ്ര സര്‍ക്കാറിന് അധിക കാലം മുന്നോട്ടു പോകാനാവില്ല: പികെ കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രത്തില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാല്‍ തീരുന്നതേയുള്ളൂ ബിജെപിയുടെ അധികാരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പ്രവാചക നിന്ദ, ബുള്‍ഡോസര്‍ രാജ്, അഗ്‌നിപഥ് വിഷയങ്ങളിലുള്ള പ്രതിഷേധമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഇന്‍കംടാക്സ് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പാവുമ്പോഴേക്കും പ്രതിപക്ഷ ഐക്യം ശക്തപ്പെടുമെന്നാണ് പ്രതീക്ഷ. ജനവിരുദ്ധ നയങ്ങളുമായി കേന്ദ്ര സര്‍ക്കാറിന് അധിക കാലം മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷിന്‍ഡെയുടെ മോഹം മുഖ്യമന്ത്രി പദം; പുതിയ പാര്‍ട്ടി ആനന്ദ് സേന? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്ഷിന്‍ഡെയുടെ മോഹം മുഖ്യമന്ത്രി പദം; പുതിയ പാര്‍ട്ടി ആനന്ദ് സേന? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്

ലോകത്തിനു മുന്നില്‍ വലിയ സ്റ്റാറ്റസ് ഉള്ള രാജ്യമായിരുന്നു ഇന്ത്യ. ഇസ്രായേലും ഈജിപ്തും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ അതിന് മധ്യസ്ഥത വഹിക്കാന്‍ പോലും കരുത്തുണ്ടായിരുന്ന രാജ്യം. ലോക രാജ്യങ്ങള്‍ ഇന്നും ഇന്ത്യയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാചക നിന്ദ ലോകത്തിനാകെ ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ഇന്ത്യ വംശ വെറിയിലേക്ക് പോകുന്നത് ലോകം വേദനയോടെ നോക്കുകയാണ്. പാവപ്പെട്ട ജനങ്ങളുടെ പാര്‍പ്പിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണിവിടെ. ഹിറ്റ്ലറിനെ പോലെ രാജ്യത്തെ ചതിക്കുകയാണ് മോദിയും ചെയ്യുന്നത്.

എല്ലാ ഏകാധിപതികളുടെയും രീതി ഒരേ പോലെയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.സൈനിക റിക്രൂട്ട്മെന്റില്‍ അഗ്‌നിപഥ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ആര്‍.എസ്.എസിന്റെ ഒളിയജണ്ടകളാണ് തെളിയുന്നത്. നാല് വര്‍ഷത്തെ സര്‍വീസിന് ശേഷം പിരിയുന്ന യുവാക്കള്‍ക്ക് ബി.ജെ.പി ഒഫീസില്‍ പണി നല്‍കുമോ? പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ അഗ്‌നിപഥ് സംവിധാനത്തില്‍ ചെറിയ മാറ്റങ്ങളൊക്കെ വരുത്തുന്നുണ്ട്. റിട്ടയര്‍ ചെയ്തവര്‍ക്ക് റിസര്‍വ് പോലീസിലും മറ്റും ജോലി നല്‍കുമെന്നും വാഗ്ദാനങ്ങളും നല്‍കുന്നു. ആര് വിശ്വസിക്കാനാണ് ബി.ജെ.പി നേതാക്കളുടെ വാഗദാനങ്ങളെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ എംകെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. സി.എ.എ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ടും നൂറു കണക്കിനാളുകള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി.

അഗ്‌നിപഥ് സംവിധാനം ഹിറ്റ്ലറില്‍ നിന്നും കടംകൊണ്ടതാണ്. എസ്.എസ് എന്ന പേരില്‍ നാസി ജര്‍മ്മനിയില്‍ ഒരു ചോറ്റുപട്ടാളത്തിന് ഹിറ്റ്ലര്‍ രൂപം നല്‍കുകയുണ്ടായി. ജര്‍മ്മന്‍ പട്ടാളം നിലവിലിരിക്കെ തന്നെയായിരുന്നു ഇത്. ജൂതരെ വംശഹത്യ ചെയ്യാനുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു എസ്.എസ് സൈനികര്‍ക്ക് ജോലി. ആപത്കരമായ രീതിയിലാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കൊമ്പന് പിന്നാലെ കടുവയ്ക്കും പണികിട്ടി, കഥ മോഷ്ടിച്ചതെന്ന് ആരോപണം, സുപ്രിയക്ക് നോട്ടീസ്ഒറ്റക്കൊമ്പന് പിന്നാലെ കടുവയ്ക്കും പണികിട്ടി, കഥ മോഷ്ടിച്ചതെന്ന് ആരോപണം, സുപ്രിയക്ക് നോട്ടീസ്

Kozhikode
English summary
central govt is anit people doesnt rule long says muslim league leader pk kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X