കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സിജിഎച്ച്എസ് വെല്‍നെസ് സെന്റര്‍ അനുവദിച്ചു: തലസ്ഥാനത്തല്ലാതെ ഇന്ത്യയിലാദ്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മലബാറിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായകരമാകുന്ന സിജിഎച്ച്എസ് വെല്‍നസ് സെന്റര്‍ (അലോപ്പതി) കോഴിക്കോട് അരംഭിക്കാന്‍ അനുമതി ലഭിച്ചതായി എം.കെ രാഘവന്‍ എംപി അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച എംകെ രാഘവന് നേരിട്ട് കൈമാറി.


വെല്‍നസ് സെന്ററിന്റെ ആസ്ഥാനം കോഴിക്കോട് ബൈപ്പാസിലെ ഹൗസിങ് ഫെഡിന്റെ വാടക കെട്ടിടത്തില്‍ ആരംഭിക്കാനാവശ്യമായ ഇന്‍സ്‌പെക്ഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. സിജിഎച്ച്എസ് വെല്‍നസ് സെന്റര്‍ ആരംഭിക്കാനായി പാര്‍ലമെന്റിന്റെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗം കൂടിയായ എം.പി യുടെ അഭ്യര്‍ത്ഥന 2016 ല്‍ സ്റ്റാന്റിംഗ് കമ്മറ്റി ഐക്യകണ്ഡേന അംഗീകരിച്ചിരുന്നു. നിലവില്‍ മലബാറിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും 400 കിലോമീറ്ററില്‍ പരം ദൂരം യാത്ര ചെയ്താണ് തിരുവനന്തപുരത്തുള്ള സി.ജി.എച്ച്.എസ്. വെല്‍നസ് സെന്ററിനെ ആശ്രയിക്കുന്നത്. വെല്‍നസ് സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സമീപ ജില്ലകളിലുമുള്ളവര്‍ക്കും കോഴിക്കോട് എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആസ്പത്രികളില്‍ സൗജന്യ ചികില്‍സ ലഭ്യമാകും.

mkraghavan-

വെല്‍നസ് സെന്ററില്‍ ലഭ്യമാകുന്ന അലോപ്പതി ചികില്‍സ കൂടാതെ ഭാവിയില്‍ ആയുര്‍വേദം, ഹോമിയോപതി, യൂനാനി തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ക്കും കൂടി എല്ലാ ശ്രമങ്ങളും നടത്തുമെന്നും എം.പി അറിയിച്ചു. ഇതുവരെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വെല്‍നസ് സെന്ററുകള്‍ തലസ്ഥാന നഗരികളില്‍ മാത്രമാണുള്ളത്. അതില്‍നിന്നു വ്യത്യസ്തമായി ആദ്യമായാണ് ടയര്‍ ടു സിറ്റിയി ല്‍ വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ഉത്തരവ് നല്‍കുന്നത്. ഇത് ചരിത്ര പ്രധാനമായ നേട്ടവും മലബാറിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസവും അനുഗ്രഹവുമാണെും എം.കെ രാഘവന്‍ പറഞ്ഞു.

Kozhikode
English summary
CGHS wellness centre in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X