കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ കടകളിലെയും തൊഴിലാളികള്‍ക്ക് ക്ഷേമനിധിയെന്ന് ചെയര്‍മാന്‍: ഇതര സംസ്ഥാന തൊഴിലാളികളും അംഗങ്ങളാകും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വാണിജ്യ സ്ഥാപനങ്ങളിലെയും കടകളിലെയും മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കാനുള്ള ശ്രമം നടത്തി വരുകയാണെന്ന് കേരള ഷോപ്‌സ് ആന്റ് കമേഴ്സ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെയും അംഗങ്ങളാക്കും.

<strong>തമിഴ്‌നാട് തിരഞ്ഞെടുപ്പിലേക്ക്!! 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ; ദിനകരന് ഇനി രണ്ടുവഴികള്‍</strong>തമിഴ്‌നാട് തിരഞ്ഞെടുപ്പിലേക്ക്!! 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ; ദിനകരന് ഇനി രണ്ടുവഴികള്‍

2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്ഷേമനിധിയില്‍ 170434 സ്ഥാപനങ്ങളില്‍ നിായി 10,77,728 ജീവനക്കാര്‍ അംഗങ്ങളായിട്ടുണ്ട്. എന്നാല്‍ ഇത് മൊത്തം തൊഴിലാളികളുടെ മൂന്നിലൊന്ന് മാത്രമാണ്. ഈ സാമ്പത്തിക വര്‍ഷം 16900500 രൂപയുടെ ആനുകൂല്യങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കി.

29-1480406040-o

തൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യത്തിനു പോലും സൗകര്യം നല്‍കാത്ത സ്ഥാപനങ്ങളുണ്ട്. ഒഴിവു സമയത്ത് ഇരിക്കാന്‍ അനുവദിക്കണമെന്ന വിധി ഏറെ സ്വാഗതാര്‍ഹമാണ്. തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്രഷുകള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.

അംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റ് വി തരണവും വ്യാഴാഴ്ച കല്ലായ് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30 ന് എം കെ മുനീര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ടി കെ ലോഹിതാക്ഷന്‍, പി ബിജു, പി ലത എന്നിവരും പങ്കെടുത്തു.

Kozhikode
English summary
Chairman of welfare board says Shop employees to get welffare scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X