കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹീരാ തട്ടിപ്പ്: ഹലീമക്കെതിരെ മുംബൈ പോലീസ് മൂവായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോടികളുടെ പലിശരഹിത ബിസിനസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ഹീരാഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍പേഴ്‌സണ്‍ ഹലീമാ നൂറാ ശൈഖിനെതിരെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ നഗരത്തില്‍ മാത്രമായി 250 ആളുകളില്‍നിന്ന് ലഭിച്ച 18 കോടി രൂപയുടെ തട്ടിപ്പ് പരാതിയിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കിയ കുറ്റപത്രമാണിത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍കോഡ്, മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് ഡെപ്പോസിറ്റേഴ്‌സ് നിയമം, തട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യത്തിനായി ഗുഢാലോചന നടത്തുന്നതിനെതിരെയുള്ള പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം(നിരോധന)നിയമം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ പോലീസ് ജോയിന്റ് കമ്മിഷണര്‍ വിനയ്കുമാര്‍ ചൗധരിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മാസങ്ങളായി ഇവര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്.

haleemaheerafraud-


കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 17നാണ് ഹലീമാ നൂറാ ശൈഖിനെ ഹൈദരാബാദ് പോലീസ് അറസ്റ്റുചെയ്തത്. ഇതിനുശേഷമാണ് ഹീരാഗ്രൂപ്പിന്റെ രാജ്യത്തൊന്നാകെയുള്ള 160 ഓളം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് പണമിടപാടിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഇപ്പോള്‍ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിലാണ് ഹലീമാ നൂറാ ശൈഖ് ഉള്ളത്.

അതിനിടെ കേരളത്തില്‍ ഹീരയുടെ സാമ്പത്തികകുറ്റകൃത്യങ്ങള്‍ അന്വേഷണം, മാസങ്ങളായിട്ടും എവിടെയുമെത്തിയിട്ടില്ല. ഒരു അന്തര്‍ സംസ്ഥാന തട്ടിപ്പായതിനാല്‍ ക്രൈംബ്രാഞ്ചിനെയോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏതെങ്കിലും ഏജന്‍സികളെയോ ഏല്പിക്കണമെന്നാണ് ലോക്കല്‍ പോലീസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണര്‍ക്കു ചെമ്മങ്ങാട് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ കോഴിക്കോട്ടെ കേസുകളില്‍ ഹലീമാ നൂറാ ശൈഖ് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് യോഗം ചേര്‍ന്ന ഇരകള്‍ കൂടുതല്‍ ശക്തമായ നിയമ, പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

Kozhikode
English summary
charge sheet files against haleema in heera fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X