കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് രൂപേഷിന്റെ കേസ്: മാര്‍ച്ച് 16ന് കുറ്റപത്രം സമർപ്പിക്കും, കേസ് ലഘുലേഖ വിതരത്തില്‍!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്‌തെന്ന കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് കോടതി ഈമാസം 16 ലേക്കു മാറ്റി.യുഎപിഎ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെയാണ് കേസുള്ളത്. രൂപേഷിനെ ഇന്നലെ കോടതിയില്‍ കൊണ്ടുവന്നെങ്കിലും കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുള്ളതിനാല്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു.

<strong>30 വർഷങ്ങൾക്ക് ശേഷം രാഹുൽ എത്തി; ഒരു മാസം പിന്നിട്ടപ്പോൾ മോദിയും, ബീഹാറിൽ എൻഡിഎയുടെ കൂറ്റൻ റാലി </strong>30 വർഷങ്ങൾക്ക് ശേഷം രാഹുൽ എത്തി; ഒരു മാസം പിന്നിട്ടപ്പോൾ മോദിയും, ബീഹാറിൽ എൻഡിഎയുടെ കൂറ്റൻ റാലി

നാദാപുരത്തെ വിലങ്ങാട്, വായാട് ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് രൂപേഷിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരെയുള്ളത്. വിവിധ കേസുകളില്‍ വിചാരണതടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ്. മൂന്നര വര്‍ഷത്തെ വിചാരണ തടവിനു ശേഷം സിപിഐ മാവോയിസ്റ്റ് നേതാവും രൂപേഷിന്റെ ഭാര്യയുമായ ഷൈന നേരത്തെ ജയില്‍ മോചിതയായിരുന്നു.

roopesh-155158

കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങുന്നത്. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Kozhikode
English summary
harge sheet in roopesh's case will be in march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X