വടിയെടുത്ത് പഞ്ചായത്ത്; മെസ്സിയെയും നെയ്മറിനെയും കരയില്‍ കയറ്റണം; ആരാധകര്‍ക്ക് തിരിച്ചടി
ചെറുപുഴ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ഇപ്പോള്‍ മലയാളികള്‍. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ച് ആഘോഷം തുടങ്ങിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് പുള്ളൂവൂര്‍ പുഴയില്‍ ആരാധകര്‍ മെസ്സിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. ആരാധകരുടെ ഈ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും അന്താരാഷ്ട്ര ഫാന്‍ പേജില്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പുഴയില്‍ സ്ഥാപിച്ച രണ്ട് താരങ്ങളുടെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആരാധകരോട് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

കഴിഞ്ഞ ആഴ്ചയാണ് പുള്ളൂവൂര്‍ പുഴയില്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ആരാധകര്‍ സ്ഥാപിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇതിനടുത്ത് നെയ്മറിന്റെയും കട്ടൗട്ട് പൊങ്ങി. ചുരുങ്ങിയ സമയം കൊണ്ട് ഇത് ലോകമെമ്പാടും വൈറലായിരുന്നു. ഫോക്‌സ് ഉള്‍പ്പടെയുള്ള ആന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇതിനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പരാതിയെ തുടര്‍ന്ന് കട്ടൗട്ട് നീക്കം ചെയ്യാന്‍ ചാത്തമംഗസലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വസ്തുതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോഴിക്കോട് നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് പുള്ളാവൂര്‍. കൊടുവള്ളിക്ക് സമീപമാണിത്. ഇത് ഫുട്ബോള്‍ ഭ്രാന്തന്മാരുടെ ഗ്രാമം കൂടിയാണ്. ലോകത്തുള്ള ഫുഡ്‌ബോള്‍ ആരാധകരും ഈ സംഭവത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അതേസമയം, ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

താന്‍ ഇനിയൊരു ലോകകപ്പിന് ഉണ്ടാവില്ലെന്ന് മെസ്സി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. നേരത്തെ കോപ്പ അമേരിക്ക നേടിയ അര്‍ജന്റീന ഇത്തവണ ലോകകപ്പും നേടുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. നവംബര്‍ ഇരുപതിനാണ് ഖത്തറില്‍ ലോകകപ്പിന് കിക്കോഫ്. ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും.












Click it and Unblock the Notifications