കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് അഗ്നിരക്ഷാസേനയുടെ മിന്നല്‍ പരിശോധന; കെട്ടിടങ്ങളില്‍ വ്യാപക സുരക്ഷാവീഴ്ചകള്‍, സുരക്ഷാ വീഴ്ച സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിംഗ് സെന്ററില്‍ തീപിടിച്ച് വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഒരു അത്യാഹിതമുണ്ടായാല്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ പല സ്ഥാപനങ്ങളിലും അടഞ്ഞു കിടക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

<strong>കണക്കൂകൂട്ടലുകൾ പിഴച്ചതെവിടെ; സ്വന്തം തോൽവി പഠിക്കാനൊരുങ്ങി കുമ്മനം രാജശേഖരൻ, 3 ദിവസം</strong>കണക്കൂകൂട്ടലുകൾ പിഴച്ചതെവിടെ; സ്വന്തം തോൽവി പഠിക്കാനൊരുങ്ങി കുമ്മനം രാജശേഖരൻ, 3 ദിവസം

പുറത്തേക്കുള്ള വാതിലുകളും ജനലുകളും പല സ്ഥാപനങ്ങളിലും നാമമാത്രമാണെന്ന് ബീച്ച് ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു. കൂടാതെ, പല സ്ഥാപനങ്ങളുടേയും എമര്‍ജന്‍സി വാതിലിന് പുറത്തായി കസേരകളും മറ്റ് ഉപയോഗശൂന്യമായ സാധനങ്ങളും കട്ടിയിട്ടിട്ടുണ്ട്. ഇതുകാരണം ഇത്തരം വാതിലുകള്‍ തുറക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നു ഫയര്‍ഫോഴ്‌സ് കണ്ടെത്തി.

Fire Force

സുരക്ഷാവീഴ്ചകള്‍ കാണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. കൂടാതെ, സുരക്ഷാ വീഴ്ച സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഫയര്‍മാന്‍ ഡ്രൈവര്‍ ശ്രീലേഷ്‌കുമാര്‍, ഫയര്‍മാന്‍മാരായ വിവേക്, സനൂഷ്, എച്ച് ജി ലോഹിതാക്ഷന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Kozhikode
English summary
Checking of fire protection in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X