ചെങ്ങോട്ടുമല ഖനനം; അനുമതി പാരിസ്ഥിതികാഘാതം പഠിക്കാതെ, ഗുരുതര പ്രശ്നങ്ങളെന്ന് സമിതി!
കോഴിക്കോട്: ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതി. ഖനനത്തിന് നേരത്തെ അനുമതി നല്‍കിയത് പാരിസ്ഥിതികാഘാതം വേണ്ടത്ര പഠിക്കാതെയെന്നും സമിതി. ജില്ലാ കലക്റ്റര്‍ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഖനനം പ്രദേശത്തെ സസ്യ-ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റ്യാടിപ്പുഴ, കോരപ്പുഴ നീര്‍ത്തടങ്ങളെ സജീവമാക്കി നിലനിര്‍ത്തുന്നതാണ് ചെങ്ങോട്ടുമലയിലെ പ്രകൃതിദത്ത നീരുറവ. ഖനനം ഈ നീരുറവകളെ തകര്‍ക്കും. മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാകും.

ഭൂഗര്‍ഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും നാശത്തിന് ഖനനം കാരണമാകും. ക്വാറി പ്രവര്‍ത്തനംകൊണ്ട് പാറച്ചീളുകള്‍ 650 മീറ്റര്‍ ദൂരത്തില്‍വരെ തെറിക്കും. ചെങ്ങോട്ടുമലയിലെ 300 മീറ്റര്‍ പരിധിയില്‍ ജനവാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേല്‍മണ്ണ് നീക്കം ചെയ്യുന്നതോടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും. ചെങ്ങോട്ടുമലക്ക് ചുറ്റുമുള്ള പ്രദേശത്തെ കൃഷിനാശത്തിന് ഇതു വഴിയൊരുക്കും. പ്രദേശത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കാവുകള്‍ക്കും നാശം വരുത്തും. മലയിലെ മരങ്ങളും കാടുകളും നശിക്കുന്നതോടെ മഴലഭ്യത കുറയും. ഇത് ജലക്ഷാമത്തിനു കാരണമാകും. മലയിലെ പ്രധാനപ്പെട്ട സസ്യ ജന്തുജാലങ്ങളുടെ നാശത്തിന് കാരണമാകും- സസ്യജാലങ്ങളെ ശാസ്ത്രീയ നാമങ്ങള്‍ അക്കമിട്ടു നിരത്തി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുള്ളന്‍പന്നി, കാട്ടുപന്നി, കീരി, ഉടുമ്പ്, കാട്ടുകോഴി, മൂര്‍ഖന്‍, അണലി, പൊന്മാന്, നിശാശലഭം തുടങ്ങിയ ഒട്ടനവധി ജീവികളുടെ ആവാസകേന്ദ്രമാണ് ചെങ്ങോട്ടുമല. ഈട്ടി, ഏഴിലംപാല, അരയാല്‍, കണിക്കൊന്ന, കരിമരുത്, താനി, കാഞ്ഞിരം തുടങ്ങിയ മരങ്ങളും നിരവധി ഔഷധസസ്യങ്ങളും മലയിലുണ്ട്. ക്വാറി പ്രവര്‍ത്തനം സമീപമലകളിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രകൃതിഭംഗി നിലനില്‍ക്കുന്ന ഇവിടെ വിനോദസഞ്ചാര കേന്ദ്രത്തിനു വലിയ സാധ്യതയുണ്ട്. ക്വാറി കമ്പനിക്കു ലഭിച്ച പാരിസ്ഥിതികാനുമതി വേണ്ടത്ര പഠനം നടത്താതെയുള്ളതാണെന്നും അതിനാല്‍ കൂടുതല്‍ പഠനം നടത്തുന്നതുവരെ ഈ അനുമതി മരവിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം എന്‍.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞന് ഡോ. ഡി പത്മലാല്‍, കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി. ജയകുമാര്‍, കോഴിക്കോട് എന്‍ഐടിയിലെ ഡോ. സന്തോഷ് ജി തമ്പി, ഡിഎഫ്ഒ ജയപ്രകാശ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ ടി.പി ആയിഷ, ജിയോളജിസ്റ്റ് കെ. ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് ചെങ്ങോട്ടുമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications