• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചെങ്ങോട്ടുമല ഖനനം; അനുമതി പാരിസ്ഥിതികാഘാതം പഠിക്കാതെ, ഗുരുതര പ്രശ്‌നങ്ങളെന്ന് സമിതി!

  • By Desk

കോഴിക്കോട്: ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനം പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതി. ഖനനത്തിന് നേരത്തെ അനുമതി നല്‍കിയത് പാരിസ്ഥിതികാഘാതം വേണ്ടത്ര പഠിക്കാതെയെന്നും സമിതി. ജില്ലാ കലക്റ്റര്‍ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ബന്ധം വിച്ഛേദിച്ചവര്‍ ഖത്തറുമായി അടുക്കുന്നു; അംബാസഡറെ നിയോഗിച്ചു, രണ്ടുവര്‍ഷത്തിന് ശേഷം

ഖനനം പ്രദേശത്തെ സസ്യ-ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റ്യാടിപ്പുഴ, കോരപ്പുഴ നീര്‍ത്തടങ്ങളെ സജീവമാക്കി നിലനിര്‍ത്തുന്നതാണ് ചെങ്ങോട്ടുമലയിലെ പ്രകൃതിദത്ത നീരുറവ. ഖനനം ഈ നീരുറവകളെ തകര്‍ക്കും. മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാകും.

ഭൂഗര്‍ഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും നാശത്തിന് ഖനനം കാരണമാകും. ക്വാറി പ്രവര്‍ത്തനംകൊണ്ട് പാറച്ചീളുകള്‍ 650 മീറ്റര്‍ ദൂരത്തില്‍വരെ തെറിക്കും. ചെങ്ങോട്ടുമലയിലെ 300 മീറ്റര്‍ പരിധിയില്‍ ജനവാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേല്‍മണ്ണ് നീക്കം ചെയ്യുന്നതോടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും. ചെങ്ങോട്ടുമലക്ക് ചുറ്റുമുള്ള പ്രദേശത്തെ കൃഷിനാശത്തിന് ഇതു വഴിയൊരുക്കും. പ്രദേശത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കാവുകള്‍ക്കും നാശം വരുത്തും. മലയിലെ മരങ്ങളും കാടുകളും നശിക്കുന്നതോടെ മഴലഭ്യത കുറയും. ഇത് ജലക്ഷാമത്തിനു കാരണമാകും. മലയിലെ പ്രധാനപ്പെട്ട സസ്യ ജന്തുജാലങ്ങളുടെ നാശത്തിന് കാരണമാകും- സസ്യജാലങ്ങളെ ശാസ്ത്രീയ നാമങ്ങള്‍ അക്കമിട്ടു നിരത്തി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുള്ളന്‍പന്നി, കാട്ടുപന്നി, കീരി, ഉടുമ്പ്, കാട്ടുകോഴി, മൂര്‍ഖന്‍, അണലി, പൊന്‍മാന്‍, നിശാശലഭം തുടങ്ങിയ ഒട്ടനവധി ജീവികളുടെ ആവാസകേന്ദ്രമാണ് ചെങ്ങോട്ടുമല. ഈട്ടി, ഏഴിലംപാല, അരയാല്‍, കണിക്കൊന്ന, കരിമരുത്, താനി, കാഞ്ഞിരം തുടങ്ങിയ മരങ്ങളും നിരവധി ഔഷധസസ്യങ്ങളും മലയിലുണ്ട്. ക്വാറി പ്രവര്‍ത്തനം സമീപമലകളിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രകൃതിഭംഗി നിലനില്‍ക്കുന്ന ഇവിടെ വിനോദസഞ്ചാര കേന്ദ്രത്തിനു വലിയ സാധ്യതയുണ്ട്. ക്വാറി കമ്പനിക്കു ലഭിച്ച പാരിസ്ഥിതികാനുമതി വേണ്ടത്ര പഠനം നടത്താതെയുള്ളതാണെന്നും അതിനാല്‍ കൂടുതല്‍ പഠനം നടത്തുന്നതുവരെ ഈ അനുമതി മരവിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം എന്‍.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞന്‍ ഡോ. ഡി പത്മലാല്‍, കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി. ജയകുമാര്‍, കോഴിക്കോട് എന്‍ഐടിയിലെ ഡോ. സന്തോഷ് ജി തമ്പി, ഡിഎഫ്ഒ ജയപ്രകാശ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ ടി.പി ആയിഷ, ജിയോളജിസ്റ്റ് കെ. ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് ചെങ്ങോട്ടുമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Kozhikode

English summary
Chengottumala mining issue in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more