ഹാജറില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കോഴിക്കോട്/ ചെന്നൈ: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 19 കാരനായ കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് വീട്ടിനുള്ളില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല എന്നും ഹാജറില്ല എന്ന കാരണം പറഞ്ഞാണ് പരീക്ഷക്ക് അനുമതി നിഷേധിച്ചത് എന്നും ആക്ഷേപമുയരുന്നുണ്ട്. മുഹമ്മദ് ആനിഖ് ചെന്നൈ എസ് ആര് എം കോളജിലെ ഒന്നാം വര്‍ഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു.

തിങ്കളാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെ ആണ് മുഹമ്മദ് ആനിഖ് ആത്മഹത്യ ചെയ്തത്. ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ മുഹമ്മദ് ആനിഖിനോട് പറഞ്ഞു എന്നാണ് സഹപാഠികള്‍ പറയുന്നത് എന്നാണ് വിവരം.
പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് മുഹമ്മദ് ആനിഖ് വല്ലാതെ അസ്വസ്ഥനായിരുന്നു. ഡിസംബര്‍ പകുതിയോടെ ആണ് മുഹമ്മദ് ആനിഖ് കോളജില്‍ നിന്ന് വീട്ടില്‍ അവധിക്കായി എത്തിയത്. ആസ്തമ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയിരുന്ന മുഹമ്മദ് ആനിഖിന് പലപ്പോഴും ക്ലാസില്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല.
ഇതായിരിക്കാം ഹാജര്‍ നിലയെ ബാധിച്ചത് എന്നാണ് നാട്ടുകാരും സഹപാഠികളും പറയുന്നത്. അതേസമയം മുഹമ്മദ് ആനിഖിന്റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആനിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ആണ് നടക്കാവ് വീടിനുള്ളില്‍ മുഹമ്മദ് ആനിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നായിരുന്നു മുഹമ്മദ് ആനിഖ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കൂട്ടുകാരെല്ലാവരും ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെ താന്‍ പോകുന്നില്ലെന്ന് ആനിഖ് അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications