ശബരിമലയില്‍ ആചാരങ്ങള്‍ നിലനില്ക്കട്ടെ; ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ചേതന്‍ ഭഗത്
കോഴിക്കോട്: വിശ്വാസങ്ങളുടെ കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് എഴുത്താകരന് ചേതന്‍ ഭഗത്. ശബരിമലയിലെ ആചാരങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിന് വിട്ടുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗേള്‍ ഇന്‍ റൂം 105 എന്ന നോവലിനെക്കുറിച്ച് ഷൈനി ആന്റണിയുമായി സംസാരിക്കുകയായിരുന്നു ചേതന്‍.
കലയുടെ വിത്തുകള്‍ പാകി ഊരാളി പ്രളയ എക്സ്പ്രസ് യാത്ര; പത്തു പേരടങ്ങുന്ന സംഘത്തിന്റെ യാത്ര ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ നിന്നും ആരംഭിച്ചു!
കോടതിയുടെ മുന്നില്‍ ഒരു വിഷയം വന്നാല്‍ നിയമപുസ്തകം തുറന്നുവെച്ചാണ് അവര്‍ വിധി പറയുക. ശബരിമലയില്‍ പുരുഷനു പോകാമെങ്കില്‍ സ്ത്രീക്കും പോകാമല്ലോ എന്ന് അതനുസരിച്ച് അവര്‍ വിധിപറയും. എന്നാല്‍ ആചാരങ്ങള്‍ അതിനുമപ്പുറത്താണ്. ആര്‍ക്കും ബുദ്ധിമുട്ടില്ലെങ്കില്‍ അത്തരം വിഷയങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുകയാണ് ഉചിതം.

ധാരാളം വൈവിധ്യങ്ങളുള്ള നാടാണല്ലോ നമ്മുടെത്. ശബരിമലയിലെ ആചാരങ്ങളെയും ഒരു വൈവിധ്യമായി കണ്ടാല്‍ മതി. രാഷ്ട്രീയം പറയരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും റിയലിസ്റ്റിക്കായിരിക്കുക എന്നതിനാലാണ് ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിന് തയ്യാറാവുന്നതെന്നും ചേതന്‍ ഭഗത് പറഞ്ഞു.
അരുന്ധതി റോയിയെയും ശശി തരൂരിനെയും പോലെ ബുദ്ധിജീവി അല്ലാത്തതിനാല്‍ അവരുടെ നാടായ കേരളത്തിലെ സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് പേടിയാണ്. എഴുതുന്നത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില്‍ ആവണം എന്ന് നിര്‍ബന്ധമുണ്ട്. വ്യാകരണവിദഗ്ധനായിരുന്നെങ്കില് താന്‍ അക്കാര്യം ശ്രദ്ധിച്ചേനെ. എന്നാല്‍, എഴുത്തുകാരന് എന്ന നിലയില്‍ തന്റെ എഴുത്ത് എല്ലാവര്ക്കും മനസിലാവുക എന്നതാണ് പ്രധാനം.
എതിര്‍ക്കുന്നവരെ സ്നേഹിപ്പിക്കാനും സ്നേഹിക്കുന്നവരെ കൂടുതല്‍ സ്നേഹിപ്പിക്കാനും കഴിയുന്നതാവണം എഴുത്തെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനം സാഹിത്യകാരി കെ.ആര് മീര ഉദ്ഘാടനം ചെയ്തു. ചെയര്മാന് എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications