കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയില്‍ ആചാരങ്ങള്‍ നിലനില്‍ക്കട്ടെ; ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ചേതന്‍ ഭഗത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിശ്വാസങ്ങളുടെ കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് എഴുത്താകരന്‍ ചേതന്‍ ഭഗത്. ശബരിമലയിലെ ആചാരങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിന് വിട്ടുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗേള്‍ ഇന്‍ റൂം 105 എന്ന നോവലിനെക്കുറിച്ച് ഷൈനി ആന്റണിയുമായി സംസാരിക്കുകയായിരുന്നു ചേതന്‍.

കലയുടെ വിത്തുകള്‍ പാകി ഊരാളി പ്രളയ എക്സ്പ്രസ് യാത്ര; പത്തു പേരടങ്ങുന്ന സംഘത്തിന്‍റെ യാത്ര ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ നിന്നും ആരംഭിച്ചു!

കോടതിയുടെ മുന്നില്‍ ഒരു വിഷയം വന്നാല്‍ നിയമപുസ്തകം തുറന്നുവെച്ചാണ് അവര്‍ വിധി പറയുക. ശബരിമലയില്‍ പുരുഷനു പോകാമെങ്കില്‍ സ്ത്രീക്കും പോകാമല്ലോ എന്ന് അതനുസരിച്ച് അവര്‍ വിധിപറയും. എന്നാല്‍ ആചാരങ്ങള്‍ അതിനുമപ്പുറത്താണ്. ആര്‍ക്കും ബുദ്ധിമുട്ടില്ലെങ്കില്‍ അത്തരം വിഷയങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുകയാണ് ഉചിതം.

Chetab Baghat

ധാരാളം വൈവിധ്യങ്ങളുള്ള നാടാണല്ലോ നമ്മുടെത്. ശബരിമലയിലെ ആചാരങ്ങളെയും ഒരു വൈവിധ്യമായി കണ്ടാല്‍ മതി. രാഷ്ട്രീയം പറയരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും റിയലിസ്റ്റിക്കായിരിക്കുക എന്നതിനാലാണ് ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിന് തയ്യാറാവുന്നതെന്നും ചേതന്‍ ഭഗത് പറഞ്ഞു.

അരുന്ധതി റോയിയെയും ശശി തരൂരിനെയും പോലെ ബുദ്ധിജീവി അല്ലാത്തതിനാല്‍ അവരുടെ നാടായ കേരളത്തിലെ സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് പേടിയാണ്. എഴുതുന്നത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില്‍ ആവണം എന്ന് നിര്‍ബന്ധമുണ്ട്. വ്യാകരണവിദഗ്ധനായിരുന്നെങ്കില്‍ താന്‍ അക്കാര്യം ശ്രദ്ധിച്ചേനെ. എന്നാല്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ എഴുത്ത് എല്ലാവര്‍ക്കും മനസിലാവുക എന്നതാണ് പ്രധാനം.

എതിര്‍ക്കുന്നവരെ സ്‌നേഹിപ്പിക്കാനും സ്‌നേഹിക്കുന്നവരെ കൂടുതല്‍ സ്‌നേഹിപ്പിക്കാനും കഴിയുന്നതാവണം എഴുത്തെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനം സാഹിത്യകാരി കെ.ആര്‍ മീര ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Kozhikode
English summary
Chetan Bhagat about Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X