കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസ് പിടിച്ചുതള്ളി യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നെയ്യാറ്റിൻകര : ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം തുടരുന്നു | Oneindia Malayalam

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം ഗൗരവസ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവന്‍ നഷ്ടപ്പെടാനിടയായ സംഭവമാണത്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഡിവൈഎസ്പി ഉള്‍പ്പെട്ട സംഭവമായതുകൊണ്ട് കേസ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി. ഡി വൈ എസ് പി യെ സസ്‌പെന്റു ചെയ്യും. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുതെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

<strong>ശബരിമലയിൽ പോലീസ് തന്ത്രം പാളി, മണ്ഡലകാല സുരക്ഷ വെല്ലുവിളി</strong>ശബരിമലയിൽ പോലീസ് തന്ത്രം പാളി, മണ്ഡലകാല സുരക്ഷ വെല്ലുവിളി

ശബരിമലയില്‍ ക്രമസാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് അതിനു പറ്റിയ മണ്ണ് കേരളമല്ല എന്നു വൈകാതെ തിരിച്ചറിയാന്‍ കഴിയും. സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയിലാണ് പുരോഗമിക്കുന്നത്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു പറ്റിയ മണ്ണ് കേരളം അല്ലെന്നു നാളുകള്‍ കൊണ്ടു മനസിലാവും. നാടിന്റെ സൗഹാര്‍ദാവസ്ഥ തകര്‍ക്കാനുള്ള ശേഷി അവര്‍ക്കെത്തിയില്ല എന്നു മനസ്സിലാക്കണം.

chiefminister


ശബരിമലയില്‍ സുരക്ഷാ കാര്യങ്ങള്‍ പൊലിസ് തന്നെ നിര്‍വഹിക്കും. ക്രമസമാധാന പ്രശ്‌നം ശബരിമലയില്‍ പ്രതീക്ഷിക്കുന്നില്ല. ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണത്. എന്നാല്‍ അവിടത്തെ സമാധാനസാഹചര്യത്തിനും ക്രമസമാധാനത്തിനും തടസ്സമുണ്ടെങ്കിലേ പൊലീസ് ഇടപെടു. മറ്റു കാര്യങ്ങള്‍ പൊലീസല്ല നോക്കേണ്ടത്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിയത് പൊലീസ് അല്ലെന്നും ശബരിമലയുടെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവരാണെും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആ ശക്തികള്‍ വിജയിക്കാന്‍ പോകുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kozhikode
English summary
chief minister about action against dysp on man death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X