• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വോട്ട‌് വിൽപ്പനയ‌്ക്ക‌് ബിജെപി കരാറായി: ആ‍ഞ്ഞടിച്ച് മുഖ്യമന്ത്രി, അക്രമം കാണിച്ചാൽ അഴിയെണ്ണുമെന്ന്

  • By Desk

കോഴിക്കോട‌്: ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത‌് പലയിടത്തും വോട്ട‌് വിൽപ്പനയ‌്ക്ക‌് കരാർ ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലരിൽ നിന്ന‌് ഇതിനുള്ള ഉറപ്പ‌് വാങ്ങിയിട്ടുണ്ട‌്. കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് ഇത്തവണയും വാങ്ങിക്കാനുള്ള ആർജ്ജവം ബിജെപിയ‌്‌ക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കടലുണ്ടി, ചേളന്നൂർ എന്നിവിടങ്ങളിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ വിവാദത്തില്‍! മകനെതിരെ പരാതിയുമായി അമ്മ കോടതിയിൽ

എത്രയൊക്കെ വർഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബിജെപിയ‌്ക്ക‌് മുന്നിലെത്താനാവില്ല. എത്ര കാലമായി ഇവർ വോട്ട‌് വിൽപ്പന തുടങ്ങിയിട്ട‌്. ഒരു പാർട്ടിയുടെ വോട്ട‌് ഇങ്ങനെ വിൽപ്പന ചരക്കാക്കാൻ ആകുമോ. വോട്ട‌് വിൽപ്പനയ‌്ക്ക‌് പല മണ്ഡലങ്ങളിലും കരാറായി കഴിഞ്ഞു. ബിജെപിയുടെ എത്ര സ്ഥാനാർഥികൾക്ക‌് സ്വന്തം വോട്ട‌് കിട്ടുമെന്ന‌് പറയാനാകും?

സ്ഥാനാര്‍ത്ഥിക്ക് ഗതികേടെന്ന്

സ്ഥാനാര്‍ത്ഥിക്ക് ഗതികേടെന്ന്

സ്ഥാനാർഥിയായ ഒരു മുൻ നേതാവ‌് വല്ലാത്ത ഗതികേടിലാണിപ്പോൾ. വോട്ട‌് കരാറിന്റെ ഭാഗമായി അനുയായികൾ എല്ലാം മറുപക്ഷത്താണ‌്. ആരാണ‌് ആ കരാറിന‌് പിന്നിൽ. അതിന‌് തടയിടാൻ അവർക്ക‌് ആർക്കെങ്കിലും ആകുമോ. കർണാടകയിൽ 40 ലക്ഷം രൂപ കൊടുത്താണ‌് കോൺഗ്രസ‌് എംഎൽഎമാരെ ബിജെപി വാങ്ങുന്നത‌്‌. രാഷ‌്ട്രീയത്തിൽ പാലിക്കേണ്ട ഒന്നും തങ്ങൾക്ക‌് ബാധകമല്ലെന്ന രീതിയിലാണ‌് ഈ പാർട്ടിയുടെ നീക്കം. ബിജെപിയുടെ ഈ നിലപാടിന്റെ ഭാഗമാണ‌് കേരളത്തിൽ അവരുടെ വോട്ടുകൾ ബാഷ‌്പീകരിക്കുന്നത‌്. ബിജെപിക്ക‌് തങ്ങളുടെ സ്വന്തം വോട്ട‌് വാങ്ങാനുള്ള ആർജ്ജവം കാണിക്കാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മോദി പ്രചരിപ്പിക്കുന്നത് കള്ളം

മോദി പ്രചരിപ്പിക്കുന്നത് കള്ളം

ശബരിമലയുടെ പേര‌് പറഞ്ഞ‌് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ‌് പ്രധാനമന്ത്രി നരേന്ദ്രമോഡി. കള്ളം പറഞ്ഞ‌് വർഗീയത പരത്താൻ മോഡി പഴയ ആർഎസ‌്എസ‌് പ്രചാരകൻ മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ‌്. ആ ഉത്തരവാദിത്വത്തിലാണ‌് സംസാരിക്കേണ്ടത‌്. ആർഎസ‌്എസ‌് നുണ പ്രചരിപ്പിക്കാൻ വിദഗ‌്ധരാണ‌്. മോഡിയും പണ്ട‌് അത‌് ചെയ‌്തിട്ടുണ്ടാവാം. എന്നാൽ ഇപ്പോൾ ഇരിക്കുന്ന സ്ഥാനം മാനിച്ച‌് വേണം സംസാരിക്കാൻ. ഭക്തരെ തടയുകയും ആക്രമിച്ചും ശബരിമലയെ പ്രശ‌്നബാധിത മേഖലയാക്കാനാണ‌് ആർഎസ‌്എസ‌് ശ്രമിച്ചത‌്. അതിനെ ഫലപ്രദമായി തടയുകയാണ‌് സർക്കാർ ചെയ‌്തത‌്.

ആര്‍എസ്എസിന് താക്കീത്

ആര്‍എസ്എസിന് താക്കീത്

കലാപമുണ്ടാക്കാനുള്ള മോഹങ്ങളുമായി ആർഎസ‌്എസ‌് ഇവിടെ കളിക്കണ്ട. അതൊന്നും ഇവിടെ നടക്കില്ല. കാണിക്ക ഇടരുതെന്ന അവരുടെ പ്രചരണത്തിന്റെ ഫലമായുണ്ടായ കുറവ‌് ബജറ്റിലൂടെ സർക്കാർ നികത്തി. ശബരിമലയെ അതിന്റെ പ്രൗഢിയോടെ മുന്നോട്ട‌് കൊണ്ടുപോകാനുള്ള തുടർ നടപടികളും സർക്കാർ കൈകൊള്ളും.

 അക്രമം കാണിച്ചാല്‍ അഴിയെണ്ണും

അക്രമം കാണിച്ചാല്‍ അഴിയെണ്ണും

മോദിക്കും അമിത‌് ഷായ‌്ക്കും പല താൽപര്യങ്ങളും ഉണ്ടാവും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്ത‌് അക്രമം നടത്തിയാലും അവർ സംരക്ഷിക്കും. ഇവിടെ അത‌് പ്രതീക്ഷിക്കരുത‌്. ഇത‌് നാട‌് വേറെയാണ‌്. അക്രമം കാണിച്ചാൽ അഴിയെണ്ണും. എല്ലാവർക്കും ഇത‌് ബാധകമാണ‌്. നിയമവിധേയമായി പ്രവർത്തിച്ചോളണം. തെരഞ്ഞെടുപ്പിന‌് മുന്നേ ശബരിമലയിൽ അക്രമപ്രവർത്തനങ്ങൾ നടത്തിയതിനാണ‌് കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥി ജയിലിലാവുന്നത‌്. ഏതറ്റം വരെയും പോകുമെന്നാണ‌് അമിത‌് ഷാ പറയുന്നത‌്. ഏതാണാ അറ്റം?, എന്താണതിന്റെ അർഥം?. ശബരിമലയിൽ നിയമവാഴ‌്ചയ‌്ക്ക‌് വേണ്ട നടപടി കർശനമായി എടുക്കാൻ കേന്ദ്ര സർക്കാരാണ‌് ആവശ്യപ്പെട്ടതെന്ന‌് മോഡിയും അമിത‌് ഷായും ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

Kozhikode

English summary
Chief minister against BJP in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more