കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശ്ശേരിയില്‍ പിഞ്ചുകുഞ്ഞ് വാഹനത്തിന് അടിയിൽപ്പെട്ട് മരിച്ചു: അപകടം സ്കൂള്‍ വാനിടിച്ച്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സഹോദരിയെ ഇറക്കാനെത്തിയ സ്‌കൂൾ വാഹനത്തിന്റെ അടിയിൽപ്പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു . താമരശേരിക്കു സമീപം കെടവൂർ പൊടുപ്പിൽ വിനീത് -ദീപ്തി ദമ്പതികളുടെ ഒന്നര വയസ്സായ മകൻ ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം. സ്‌കൂൾ വിദ്യാർഥികളുമായി വന്ന മിനിവാൻ ആണ് അപകടം വരുത്തിയത്. കുട്ടിയെ കാണാതെ പിറകോട്ട് എടുക്കുകയായിരുന്നു വാൻ. മകളെ കൂട്ടാനെത്തിയ അമ്മ കുഞ്ഞിനെയും എടുത്തിരുന്നു.

യുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയുംയുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയും

വാഹനത്തിൽ നിന്നും ഡ്രൈവർ എടുത്തുനൽകിയ ബാഗ് വാങ്ങാനായി ഇവർ മുന്നോട്ടുനീങ്ങി. ഈ സമയം വാഹനത്തിനു പിന്നിൽ റോഡിൽ ഇരിക്കുകയായിരുന്നു കുട്ടി. ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണ് വിവരം. പരിക്കേറ്റയുടൻ കുട്ടിയെ താമരശ്ശേരി ഹോസ്പിറ്റൽ എത്തിച്ചു.

hrithikdeathclct-

സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രയിലേക്കു മാറ്റി. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kozhikode
English summary
Child dies under vehicle at Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X