14കാരിയെ വിവാഹം കഴിച്ച 42കാരന്‍ അറസ്റ്റില്‍

മലപ്പുറം ചെമ്മാട് സ്വദേശിയായ പതിനാലു വയസ്സുകാരിയെയാണ് ദാരിദ്രം മുതലെടുത്ത് 42കാരന്‍ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ മൈസൂര്‍ വിവാഹത്തിലുണ്ടായ പെണ്‍കുട്ടിയാണ് ശൈശവവിവാഹത്തിന് ഇരയായത്. മൈസൂര്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് ഇവര്‍ പാലക്കാട് വാടകവീടെടുത്ത് താമസം തുടങ്ങിയത്.
ജനുവരിയില്‍ പെണ്‍കുട്ടിയെ ഉണ്ണിക്കുളം ജിയുപി സ്‌കൂളില്‍ ആറാം ക്ലാസില്‍ ചേര്‍ത്തു. മൈസൂരിലായതിനാലാണ് വിദ്യാഭ്യംസം മുടങ്ങിയതെന്നാണ് സ്‌കൂള്‍ അധികൃതരെ മാതാവ് അറിയിച്ചത്. എന്നാല്‍ അതിന് മുമ്പേ പെണ്‍കുട്ടി വിവാഹിതയായിരുന്നു. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തിയതോടെയാണ് 14കാരി വിവാഹിതയാണെന്നറിഞ്ഞത്. തന്റെ സമ്മതത്തോടെയല്ല വിവാഹം നടന്നതെന്ന് പെണ്‍കുട്ടി ചൈല്‍ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് മജീദിനെയും കൂട്ടി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ മജീദിന്റെ കയ്യില്‍ നിന്ന് വന്‍തുക കടംവാങ്ങിയെന്നും ഇത് തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണ് മകളെ വിവാഹം ചെയ്തുകൊടുത്തതെന്നുമാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications