കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥിയെ ബസില്‍നിന്ന് എഴുന്നേല്‍പ്പിച്ചു: ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കരുതെന്ന് നിർദേശം!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബസില്‍ ഇരുന്നു യാത്രചെയ്യുന്നതു തടയരുതെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. കാരന്തൂര്‍ മര്‍ക്കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ബാസിത് ജസീറിന്റെ പരാതിയിലാണ് കമ്മിഷന്‍ അംഗം എന്‍. ശ്രീല മേനോന്റെ ഉത്തരവ്.

ദ നാഷന്‍ വാണ്ട്‌സ് ടു നോ.. അര്‍ണബ് ഗോസ്വാമി എവിടെ? രണ്ടാഴ്ചയായി റിപ്പബ്ലിക് ടിവിയിൽ അർണബ് ഇല്ല!ദ നാഷന്‍ വാണ്ട്‌സ് ടു നോ.. അര്‍ണബ് ഗോസ്വാമി എവിടെ? രണ്ടാഴ്ചയായി റിപ്പബ്ലിക് ടിവിയിൽ അർണബ് ഇല്ല!

മാര്‍ച്ച് 19ന് ഉച്ചയ്ക്കു പരീക്ഷ കഴിഞ്ഞു സ്‌കൂളില്‍നിന്നു മടങ്ങുമ്പോള്‍ ജസീര്‍ സിഎം മഖാം - നരിക്കുനി റൂട്ടില്‍ ഓടുന്ന ബസില്‍ ഇരുന്നിരുന്നു. ഇതെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നും ജസീര്‍ പരാതി നല്‍കി. സംഭവം അന്വേഷിച്ച ഗതാഗത കമ്മിഷണര്‍ കണ്ടക്റ്ററുടെ ലൈസന്‍സ് മൂന്നു മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഇരുന്നു യാത്ര ചെയ്യുന്നതു തടയരുതെന്നു ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.

students-156

ബസ് യാത്ര പുറത്തുപ്പെടുന്നതിനു തൊട്ടുമുന്‍പു മാത്രമാണ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കാറുള്ളത്. സീറ്റ് ഉള്ളപ്പോള്‍ ചിലപ്പോള്‍ വിദ്യാര്‍ഥികള്‍ ഇരിക്കാറുണ്ട്. എങ്കിലും ഫുള്‍ ടിക്കറ്റുകാര്‍ കയറുമ്പോള്‍ വിദ്യാര്‍ഥികളെ എഴുന്നേല്‍പ്പിക്കുന്ന പതിവുണ്ട്. വിദ്യാര്‍ഥികള്‍ക്ക് യാത്രാവേളയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പരാതിപ്പെടാന്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരുടെയും പൊലീസ് സ്റ്റേഷനിലെയും ഫോണ്‍ നമ്പറുകള്‍ ബസില്‍ പ്രദര്‍ശിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Kozhikode
English summary
Child rights commission interferes students issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X