കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തില്‍; വിദേശ കപ്പലുകള്‍ വിഹരിക്കുന്നു... ന‌പടിവേണമെന്ന് മത്സ്യത്തൊഴിലാളികൾ!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കു കടലില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും വിദേശ കപ്പലുകള്‍ വിഹരിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍. വിദേശ കപ്പലുകളെ ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പിവി അന്‍വര്‍ എംഎല്‍എ നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് വിഎം സുധീരന്‍, അന്‍വറിനെതിരെ പ്രതിഷേധവുമായി ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും

വിദേശ കപ്പലുകള്‍ ഇന്ത്യന്‍സമുദ്രത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെ തെളിവാണ് ചൈനീസ് കപ്പലുകള്‍ കണ്ട സംഭവം. പെയര്‍ ട്രോളിങ്, ബുള്‍ ട്രോളിങ്, പേഴ്‌സിനിങ്ങ് എന്നിവ കര്‍ശനമായി സര്‍ക്കാര്‍ തടയണം. ചെറുമീന്‍ പിടിത്തം തടയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Fishermen

ബജറ്റില്‍ മത്സ്യമേഖലയെ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധവും സംഘടന രേഖപ്പെടുത്തി. മത്സ്യബന്ധനത്തിന് ആവശ്യമുള്ള മണ്ണെണ്ണക്കും ഡീസലിനും ബജറ്റില്‍ സബ്‌സിഡി, കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നിവ പരിഗണിക്കാത്തത് ഖേദകരമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഫെഡറേഷന്റെയും നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെയും ഭാരവാഹികള്‍ ജുലൈ മൂന്നാം വാരം ഡല്‍ഹിയിലേക്ക് പോകും.

പ്രളയത്തില്‍ തകര്‍ന്ന ബോട്ടിന്റെ ഉടമയ്ക്ക് സര്‍ക്കാര്‍ ആവശ്യമായ നഷ്ടപരിഹാരം നല്‍കിയില്ല. കഴിഞ്ഞ ഓഗസ്റ്റ് 14ന് ചറുപുരയ്ക്കല്‍ ഷംസുദ്ദീന്റെ ഹിലാഹി എന്ന മല്‍സ്യബന്ധന ബോട്ടാണ് തകര്‍ന്നത്. ബോട്ട് തകര്‍ന്നതിനു തൊട്ടുദിവസം മുന്‍പ് ചാലിയത്തുനിന്നും മല്‍സ്യബന്ധനത്തിന് പോയപ്പോള്‍ ഈ ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചത് ഫിഷറീസാണ്.

15ന് താനൂരിലെ ഉണ്ണ്യാലില്‍ പൂര്‍ണമായി തകര്‍ന്നനിലയില്‍ വള്ളം കണ്ടെത്തുകയായിരുന്നു. എന്‍ജിനും വലയും മറ്റ് അനുബന്ധ ഉപകരണങ്ങളും പുര്‍ണമായി തകര്‍ന്നു. മൊത്തം പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഫിഷറീസ് അധികൃതര്‍ക്കുള്‍പ്പെടെ നഷ്ടപരിഹാരത്തിനായി അപേക്ഷനല്‍കി. ഇപ്പോള്‍ നഷ്ടപരിഹാരമായി അനുവദിച്ചത് ഒമ്പതിനായിരം രൂപമാത്രമാണ്. ഇത് താന്‍ വാങ്ങിയിട്ടില്ലെന്നും നഷ്ടപരിഹാര തുക പുന:രിശോധിക്കണമെും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.

ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാക്‌സ പൊള്ളയില്‍, സെക്രട്ട'റി അബ്ദുല്‍ റാസിക്, പി.ടി മുഹമ്മദ് കോയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Chinese ships in the Indian Ocean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X