• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശ്രീലങ്കയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മയില്‍ സിഎസ്‌ഐ ഹാളില്‍ മതസൗഹാര്‍ദ്ദ സംഗമം

  • By Desk

കോഴിക്കോട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സിഎസ്‌ഐ കത്രീഡ്രല്‍ ദേവാലയത്തില്‍ അപൂര്‍വമായൊരു സ്‌നേഹക്കൂട്ടായ്മ അരങ്ങേറി. ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായി സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കണ്ണികള്‍ കൂടുതല്‍ വിളക്കിച്ചേര്‍ത്തു പ്രതിരോധിക്കുക എന്നതായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. നഗരത്തിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ പുരോഹിതന്മാരും മുസ്‌ലിം പള്ളികളിലെ ഇമാമുമാരും നേതാക്കളും ശ്രീരാമകൃഷ്ണ മഠത്തിലെ അധിപനുമാണ് ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയത്.

''അമിത് ഷാ കൊലക്കേസ് പ്രതി''; വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ്, മോദിക്കും ആശ്വാസം

ഇവരെക്കൂടാതെ കോഴിക്കോട്ടെ മൂന്നു മതവിഭാഗങ്ങളില്‍പ്പെട്ട വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും ഉള്‍പ്പെടെ നൂറോളം പേര്‍ പള്ളിയില്‍ നടന്ന സ്‌നേഹ വിരുന്നില്‍ പങ്കാളികളായി. സിഎസ്‌ഐ കത്രീഡ്രല്‍ പള്ളിയുടെ വിശാലമായ മുറ്റത്തുവെച്ച് സമാധാനത്തിന്റെ പ്രതീകമായി ബഹുവര്‍ണ ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ചടങ്ങിന് തുടക്കമിട്ടത്. സിഎസ്‌ഐ മലബാര്‍ ഇടവക ബിഷപ്പ് റവ. ഡോ. റോയ് മനോജ് വിക്ടര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ദൈവിക സ്‌നേഹത്തെ കുറിച്ച് നാം ധാരാളം പറയുമെങ്കിലും കാണുമ്പോള്‍ പരസ്പരം പേടിക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. മനസ്സുകള്‍ക്കിടയിലെ ഭീതി ഇല്ലാതാക്കുവാന്‍ ഇത്തരം സ്‌നേഹക്കൂട്ടായ്മകള്‍ തുടര്‍ച്ചയായി നടക്കട്ടെയെന്നും ഇത് നല്ല നാളെയുടെ തുടക്കമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വരുംകാലത്ത് ഇത്തരം കൂട്ടായ്മകള്‍ ആശ്രമങ്ങളിലും പള്ളികളിലുമെല്ലാം വ്യാപകമായി ഉണ്ടാവട്ടെയെന്ന് പാളയം മുഹ്‌യുദ്ദീന്‍ പള്ളി ഖതീബ് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ എങ്ങനെ നല്ല മതവിദ്യാഭ്യാസം സാധ്യമാക്കുമെന്നതിനെ കുറിച്ച് ഇത്തരം കൂട്ടായ്മകളിലൂടെ ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഈ കൂട്ടായ്മ നമ്മുടെ നാടിന്റെ ചരിത്രത്തില്‍ കോഴിക്കോടിന്റെ മറ്റൊരു നാഴികക്കല്ലായി മാറട്ടെയെന്ന് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ പറഞ്ഞു. ആളുകളെ അകറ്റുകയാണ് ഭീകരത ലക്ഷ്യംവെക്കുന്നതെങ്കില്‍ അടുപ്പിക്കുന്ന കൂട്ടായ്മകള്‍ വ്യാപകമാകട്ടെയെന്ന് വി പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു. റവ. ഡോ. ടി ഐ ജെയിംസ് ആമുഖ ഭാഷണം നടത്തി. കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് സംസാരിച്ചു. സിഎസ്‌ഐ കത്രീഡ്രല്‍ അസി. വികാരി ഫാ. ബെര്‍നെറ്റ് നന്ദി പറഞ്ഞു.

പത്മശ്രീ ഡോ. കെകെ മുഹമ്മദ്, ഒ അബ്ദുല്ല, പി കെ അഹ്മദ്, സി പി കുഞ്ഞിമുഹമ്മദ്, എന്‍ജിനിയര്‍ മുഹമ്മദ് കോയ, സയ്യിദ് ഹാഷിം ശിഹാബ് പൂക്കോയ തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, ബഷീര്‍ പട്ടേല്‍ത്താഴം, ഇ വി ഉസ്മാന്‍ കോയ, റവ. ഫാദര്‍ വിന്‍സന്റ് മോസസ്, പി പി ഉമര്‍ ഫാറൂഖ് എന്നിവരും സിഹിതരായിരുന്നു.

Kozhikode

English summary
Christian- muslim get together for who killed in Sri Lanka blasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more