കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിലെ പ്രകടനം പാളി: എൽഡിഎഫ് സ്ഥാനാർത്ഥി ഒറ്റവോട്ടും നേടിയില്ല; ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മറ്റി

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബ്രാഞ്ച് പിരിച്ചുവിട്ട് സിപിഎം. കോഴിക്കോട് കൊടുവള്ളിയിലെ ചുണ്ടപ്പുറത്തെ സിപിഎം ബ്രാഞ്ചാണ് പിരിച്ചുവിട്ടിട്ടുള്ളത്. കൊടുവള്ളി നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചുണ്ടപ്പുറം വാർഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് ഈ നടപടി.

കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍

ചുണ്ടപ്പുറം വാർഡിൽ ഇടതുമുന്നണിയ്ക്ക് ബദലായി കാരാട്ട് ഫൈസലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഈ വാർഡിൽ ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിച്ച ഒരു സ്ഥാനാർത്ഥിയ്ക്ക് ഒറ്റ വോട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞിരുന്നില്ല. ഇത് പിന്നീട് പാർട്ടിക്കുള്ളിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ന് ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചുണ്ടപ്പുറം പാർട്ടി ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിടാനുള്ള തീരുമാനം ഉടലെടുക്കുന്നത്. സിപിഎം ജില്ലാ കമ്മറ്റിയിലും റിപ്പോർട്ട് ചെയ്തിരുന്നു.

111-1605590925-1

എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചുണ്ടപ്പുറം വാർഡിൽ കാരാട്ട് ഫൈസലിനെ സ്ഥാനാർത്ഥിയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതോടെ ഫൈസലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എതിർപ്പ് ഉയരുകയായിരുന്നു.

കേസിലെ ആരോപണ വിധേയനെ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്ന് പിന്മാറാൻ സിപിഎം നേതൃത്വമാണ് നിർദേശിച്ചത്. ഇതോടെയാണ് ഒപി റഷീദിനെ എൽഡിഎഫിനെ സ്ഥാനാർത്ഥിയാക്കിയത്. കൊടുവള്ളി സഹകകരണ ബാങ്ക് പ്രസിഡന്റായിരുന്നു റഷീദ്. ഇതോടെ ഇടതുമുന്നണിയെ വെല്ലുവിളിച്ച കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇടതുപക്ഷം ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും ഇടത് പക്ഷത്തിന്റേത് ഡമ്മി സ്ഥാനാർത്ഥി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ഉയർത്തിയിരുന്നു. എന്നാൽ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയ്ക്ക് തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ട് പോലും ലഭിക്കാതിരുന്നത് സിപിഎമ്മിനും നാണക്കേടുണ്ടാക്കിയിരുന്നു ഇതെല്ലാമാണ് നടപടിയിൽ കലാശിച്ചത്.

140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും

ഗുജറാത്തില്‍ പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം, അഹമ്മദാബാദില്‍ മാത്രം ഒമ്പത് മരണം, രണ്ടിടത്ത് ഭീതി!!ഗുജറാത്തില്‍ പടര്‍ന്ന് പിടിച്ച് അപൂര്‍വ രോഗം, അഹമ്മദാബാദില്‍ മാത്രം ഒമ്പത് മരണം, രണ്ടിടത്ത് ഭീതി!!

കൊച്ചിയിൽ യുവനടിക്ക് നേരെ അതിക്രമം, ഷോപ്പിംഗ് മാളിൽ അപമാനിച്ചത് രണ്ട് ചെറുപ്പക്കാർ, വെളിപ്പെടുത്തി നടികൊച്ചിയിൽ യുവനടിക്ക് നേരെ അതിക്രമം, ഷോപ്പിംഗ് മാളിൽ അപമാനിച്ചത് രണ്ട് ചെറുപ്പക്കാർ, വെളിപ്പെടുത്തി നടി

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് അബ്ദുള്ളക്കുട്ടി, നിയമസഭയിലേക്ക് മത്സരിക്കാനില്ലതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് അബ്ദുള്ളക്കുട്ടി, നിയമസഭയിലേക്ക് മത്സരിക്കാനില്ല

സുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണംസുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണം

Recommended Video

cmsvideo
ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം

Kozhikode
English summary
Chundappuram ward commitee dissmisses after failure of LDF candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X