Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമന്റിനു വില വര്‍ധിപ്പിച്ചെന്ന പ്രചാരണം കമ്പനികളെ സഹായിക്കാനെന്ന് ഡീലര്‍മാര്‍

കോഴിക്കോട്: സിമന്റിന് കുത്തനെ വില വര്‍ദ്ധിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വ്യാജ പ്രചാരണം സിമന്റ് കമ്പനികളെ സഹായിക്കാനാണെന്നും കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. നിലവില്‍ പല സിമന്റ് കമ്പനികളും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പല ബ്രാന്‍ഡ് സിമന്റുകളും ശരാശരി 330 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

എന്നാല്‍ ചില സംഘടനകള്‍ സിമന്റിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു എന്ന പ്രസ്താവനകള്‍ ഇറക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് അമിത വില ഈടാക്കാന്‍ കമ്പനികള്‍ക്ക് സഹായമാവും. ഈ വ്യാജ പ്രസ്തവാനയുടെ മറവില്‍ സിമന്റ് കമ്പനികള്‍ കേരളത്തില്‍ വില വര്‍ദ്ധിപ്പിക്കാനും ഒരുങ്ങുന്നുണ്ട്. സിമന്റ് കമ്പനികളില്‍ നിന്ന് കമ്മിഷന്‍ വാങ്ങി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Cement

എ ഗ്രേഡ് സിമന്റുകള്‍ക്ക് ആകെ 20 രൂപ മാത്രമാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. നാമമാത്രമായ വില മറ്റു ബ്രാന്‍ഡുകളിലും കൂടിയിട്ടുണ്ട്. 330 രൂപ മുതല്‍ സിമന്റുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. എ.സി.സി സിമന്റിന്റെ ഇന്നത്തെ വില 390 രൂപ മാത്രമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിമന്റിന്റെ ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് കുറക്കണം. സ്വകാര്യ കമ്പനി വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മലബാര്‍ സിമന്റ്‌സ് ഡിസ്‌കൗണ്ടുകള്‍ ഒഴിവാക്കി 20 രൂപ വര്‍ദ്ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം. ജി.എസ്.ടിക്ക് പുറമെ ചുമത്തുന്ന ഒരു ശതമാനം പ്രളയ സെസ് വ്യാപാര മേഖലയില്‍ പ്രതിസന്ധികളുണ്ടാക്കും. കമ്പനികള്‍ തന്നിരുന്ന ഡിസ്‌കൗണ്ടുകള്‍ ഉപഭോക്താവിന് കൈമാറി വില കുറച്ചു വില്‍പ്പന നടത്തിയതിന്റെ പേരില്‍ കോടിക്കണക്കിനു രൂപയുടെ ഡിമാന്റ് നോട്ടിസ് അയച്ചുകൊണ്ട് വ്യാപാരികളെ പീഡിപ്പിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ (കെ.സി.ഡി.എം) സംസ്ഥാന ജനറല്‍ സെകട്ടറി എം.വി സക്കീര്‍ ഹുസൈന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി ആസിഫ് ഹസ്സന്‍, പി.പി നാസറുദ്ദീന്‍, കെ മുഹമ്മദ് ലായിക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+