സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; മലയാള യുവ സംവിധായകനെ ഓടിച്ചിട്ട് പിടിച്ച് പോലീസ്
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകൻ അറസ്റ്റിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് (36) അറസ്റ്റിലായത്. പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ജാസിക് അലി നടക്കാവില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം സ്ഥലത്തെ കുറിച്ച് വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോൾ ഇയാൾ പോലീസിനെ കണ്ട് ഓടുകയായിരുന്നു. ഇതോടെ സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

'ബൈനറി' സിഅവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുൻപ് ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങി. ഇതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പോലീസിന് ലഭിച്ചത്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications