കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് വൻ വിജയമായിരുന്നുവെന്ന് സിഐടിയു

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് വൻ വിജയമായിരുന്നുവെന്ന് സിഐടിയു. തൊഴിലാളികളും, കേന്ദ്ര- സംസ്ഥാന ജീവനക്കാരും പണിമുടക്കുമായി പൂർണമായി സഹകരിച്ചു. പണിമുടക്ക് കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി.

പണിമുടക്ക് സമ്പൂർണ്ണമാക്കിയ മുഴുവൻ തൊഴിലാളികളെയും, കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരെയും, മറ്റ് ഇതര ജന വിഭാഗങ്ങളെയും സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതിക്കു വേണ്ടി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും, ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരനും, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും അഭിവാദ്യം ചെയ്തു.

elamaramkareem

Recommended Video

cmsvideo
കോഴിക്കോട്: ദേശീയ പണിമുടക്ക് പൂർണം; ജില്ലയിൽ ഹർത്താൽ പ്രതീതി

അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ ചരിത്ര വിജയമാക്കിയ എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതായും ഈ താക്കീതിന്റെ വികാരം ഉൾക്കൊണ്ട് നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമാവുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകേണ്ടിവരുമെന്നും എളമരം കരീം പറഞ്ഞു. അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാർച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.

Kozhikode
English summary
CITU said the all-India strike was a great success in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X