നാദാപുരം പഞ്ചായത്ത് ഓഫീസില്‍ സംഘർഷം: തമ്മിലടിച്ച് അംഗങ്ങള്‍, 2 പേർ ആശുപത്രിയില്‍
കോഴിക്കോട്: നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എല്‍ ഡി എഫ് , യു ഡി എഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഭരണ സമിതി യോഗത്തിനിടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജ് ആവശ്യപ്പെട്ട് എല്‍ ഡി എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചതാണ് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങിയത്. സംഘർഷത്തിനിടെ രണ്ട് വനിതാ അംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യു ഡി എഫിലെയും എല്‍ ഡി എഫിലെയും രണ്ട് വനിതാ അംഗങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസ്‌ലിം ലീഗ് വാർഡ് അംഗം സുമയ്യ പാട്ടത്തിൽ, സി പി എം അംഗം നിഷാ മനോജ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

വൈസ് പ്രസിഡന്റിന്റെ പേരില്‍ പ്രചരിക്കുന്ന അശ്ശീല വീഡിയോയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വീഡിയോയുടെ ഉത്തരവദിത്വം ഏറ്റെടുത്ത് വൈസ് പ്രസിഡന്റ് രാജി വെക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി. തുടര്‍ന്ന് ഭരണസമിതി യോഗം ചേര്‍ന്നപ്പോഴാണ് എല്‍ഡിഎഫ് - യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
10.30 നായിരുന്നു ഭരണസമിതിയോഗം ആരംഭിച്ചത്. അജണ്ടയിലില്ലാത്ത കാര്യമാണെങ്കിലും പ്രസിഡന്റ് വിവി മുഹമ്മദലി അഖിലയ്ക്ക് വിശദീകരണം നൽകാൻ അവസരം നൽകി. അഖില സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എൽ ഡി എഫ് അംഗങ്ങൾ ഡയസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ബഹളം ഏറെ നേരം തുടർന്നതോടെ എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് അജണ്ട പൂർത്തീകരിച്ച് യോഗ നടപടികള്‍ അവസാനിപ്പിച്ചു.
വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബന്ധപ്പെട്ട് ഈ മാസം ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഇന്നലെ എല്‍ഡിഎഫ് അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെ നാദാപുരം പോലീസ് സ്ഥലത്തെത്തി എല്‍ ഡി എഫ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications