• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മുസ്ലീം ലീഗ് പ്രവപര്‍ത്തകര്‍; നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് പരിക്ക്

കോഴിക്കോട്: വേളം പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലീഗ് നേതാവായ എടി അഹമ്മദ് ഹാജി (55), സഹോദരന്‍ എടി സലാം (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കുറ്റ്യാടി ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ലീഗ് പഞ്ചായത്ത് ഭാരവാഹി എംഎ കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന സംഘം വീട്ടില്‍ അതിക്രമിച്ചു കയറി തന്നെയും അനുജന്‍ സലാമിനെയും മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് അഹമ്മദ് ഹാജി ആരോപിക്കുന്നത്.

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

എസ്ഡിപിഐയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുള്ളക്കെതിരെ ലീഗില്‍ നിന്ന് തന്നെ നേരത്തെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന കമ്മറ്റി നിര്‍ദേശ പ്രകാരം അവധിയില്‍പോയ വികെ അബ്ദുള്ള കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയപ്പോള്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഏറ്റുമുട്ടലും ഉണ്ടായത്.

അതേസമയം, വേളം ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്കിടയിലെ ഗ്രൂപ്പ് യുദ്ധം മൂലം ഭരണ സമിതി നേരിടുന്ന അരക്ഷിതാവസ്ഥയിൽ വേളത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം പോലും താളം തെറ്റിയിരിക്കുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി. നാട് അതീവമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് വലകെട്ടിൽ ലീഗ് നേതാക്കൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലിയത്.

ഒരു നാട് തന്നെ സമാനതകളില്ലാത്ത വിധം മഹാമാരിയുടെ വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ലീഗ് നേതാക്കൾ അധികാര വടംവലിയുടെ തിരക്കിലാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വേളം മേഖലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ വിവിധ യൂണിറ്റുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്രതിഷേധ ജ്വാല എന്ന പേരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

സ്വർണകള്ളക്കടത്തില്‍ നിന്നും തലയൂരാന്‍ പിണറായിയെ രമേശ് ചെന്നിത്തല സഹായിക്കുന്നു; സന്ദീപ് വാര്യര്‍

പ്രണയിച്ച് വിവാഹം, നിർബന്ധത്തിന് വഴങ്ങി വീട്ടുകാർക്കൊപ്പം ഭാര്യ പോയി ; യുവാവ് ആത്മഹത്യ ചെയ്തു

ഒസാമ ബിന്‍ലാദന്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമ; സണ്ണിലിയോണിന്‍റെ ആരാധകന്‍, സന്ദേശം കൈമാറാനും

Kozhikode

English summary
Clashes broke out between Muslim League activists in Kuttyadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X