Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ കോഴിക്കോട്ടെ സ്‌കൂളുകളില്‍ ഇനി വെതര്‍ സ്റ്റേഷനുകളും

കോഴിക്കോട്: സമഗ്രശിക്ഷാ കേരള സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 18 സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. ജിയോഗ്രഫി ഓപ്ഷന്‍ വിഷയമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമര്‍ദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികള്‍ പ്രത്യേക ചാര്‍ട്ടില്‍ രേഖപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കിം പറഞ്ഞു.

1

പ്രളയം ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാമാറ്റം അറിയാനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ന്‍ഗേജ്, വിന്‍ഡ്വേവ്, തെര്‍മോമീറ്റര്‍, മോണിറ്റര്‍, വെതര്‍ ഡേറ്റാബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും ഉണ്ടാവുക. ഇതിനായി ഒരോ സ്‌കൂളിനും 48,225 രൂപവീതം അനുവദിച്ചു.

സ്‌കൂള്‍ വെതര്‍ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ വിദ്യാര്‍ഥികള്‍തന്നെ പ്രത്യേക ചാര്‍ട്ടില്‍ രേഖപ്പെടുത്തും. പ്രാഥമിക ഡേറ്റ സ്‌കൂള്‍ വിക്കിയിലും വിശദഡാറ്റ എസ്.എസ്.കെയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും, കാലാവസ്ഥയില്‍ വരാവുന്ന മാറ്റം നിര്‍ണയിച്ച് ജനങ്ങള്‍ക്ക് വിവരം കൈമാ റാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥാ നിരീക്ഷണവും പഠനവും കൂടുതല്‍ വികേന്ദ്രീകൃതമാവും.

പദ്ധതിയുടെ ഭാഗമായി ജ്യോഗ്രഫി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അവരാകും വിദ്യാര്‍ഥികളെ വെതര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് പ്രാപ്തമാക്കുക. ജിഎച്ച്എസ്എസ്.ചാലപ്പുറം, ജി. എച്ച്. എസ് എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ്. കൊയിലാണ്ടി, ജി.വി.എച്ച്.എസ്.എസ്. അത്തോളി, ജി.എം.എച്ച്.എസ്.എസ്. കോഴിക്കോട്, ജി.എച്ച്.എസ്.എസ്. കുണ്ടുപ്പറമ്പ, ജി.എച്ച്.എസ്.എസ്. കുറ്റ്യാടി, ജി.വി.എച്ച്.എസ്.എസ്. മടപ്പളളി, ജി.ജി.എച്ച്.എസ്.എസ്. മടപ്പളളി, ജെ.എന്‍.എം.എച്ച്.എസ്.എസ്. പുതുപ്പണം, ജി.എച്ച്.എസ്.എസ്. മാവൂര്‍, ജി.എച്ച്.എസ്.എസ്. കുറ്റിക്കാട്ടൂര്‍, ജി.എച്ച്.എസ്.എസ്. മേപ്പയ്യൂര്‍, ജി.എച്ച്.എസ്.എസ്. കായണ്ണ, ജി.എച്ച്.എസ്.എസ്. വെളളിയോട്, ജി.എച്ച്.എസ്.എസ്. വളയം, ജി.എച്ച്.എസ്.എസ്. പറമ്പില്‍, ജി.എച്ച്.എസ്.എസ്. നടുവണ്ണൂര്‍ എന്നീ സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകളൊരുങ്ങുന്നത്.

അവലോകന യോഗം ചേര്‍ന്നു

അതേസമയം ജില്ലയില്‍ പുതിയപാലത്തെ വലിയപാലം നിര്‍മാണ പ്രവൃത്തിയുടെ അവലോകനയോഗം തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയ മന്ത്രി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ദേശീയ പാത വികസനം: രേഖകള്‍ ഹാജരാക്കണം

ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുന്ന കൊയിലാണ്ടി, വടകര താലൂക്കുകളില്‍പ്പെട്ട വാണിജ്യ കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ക്കും, വീട് നഷ്ടപ്പെടുന്നവര്‍ക്കും പുനരധിവാസ പാക്കേജില്‍ അനുവദിച്ച തുക അര്‍ഹരായവര്‍ക്ക് അനുവദിക്കുന്നതിലേക്കായി അര്‍ഹരായവര്‍ ആയത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ അതത് തീയതികളില്‍ ബന്ധപ്പെട്ട എല്‍.എ എന്‍.എച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ ഹാജരാക്കണം.

ഹാജരാക്കേണ്ട രേഖകള്‍

1) കച്ചവടം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ ലൈസന്‍സ് (നിലവിലെ റോഡ് വീതി കൂട്ടലിന്റെ ഭാഗമായിട്ടുളളതിന് 08.12.2011 ഡിസംബര്‍ എട്ടിന് മുന്‍പുളളത് (2 കോപ്പി) നന്തി ചെങ്ങോട്ടുകാവ് ഡീവിയേഷന്‍ റോഡിന്റെ ഭാഗമായുളളതിന് 08.11.2017 നവംബര്‍ എട്ടിന് മുന്‍പുളളത് (2 കോപ്പി)
2) കച്ചവട സ്ഥാപനത്തിന് കെട്ടിട ഉടമ നല്‍കിയ എഗ്രിമെന്റ് (2 കോപ്പി)
3) കെട്ടിട സ്ഥാപനം നടത്തുന്നവര്‍ കെട്ടിട ഉടമസ്ഥര്‍ക്ക് മാസവാടക നല്‍കുന്നതിന്റെ രേഖകള്‍ - 2 കോപ്പി
4) ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയതും എല്ലാ അവകാശികളുടേതും) - 2 കോപ്പി
5) ആധാര്‍ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
6) ഭൂവുടമ തന്നെയാണ് കച്ചവടക്കാര്‍ എങ്കില്‍ ഭൂമിയുടെ നഷ്ടപരിഹാരം ലഭിച്ച അവാര്‍ഡിന്റെ പകര്‍പ്പ് (2 കോപ്പി)
7) താമസ കെട്ടിടത്തിന്റെ നഷ്ടപരിഹാരം ലഭിച്ച അവാര്‍ഡ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി എന്നിവയുടെ പകര്‍പ്പുകള്‍ (2 കോപ്പി)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+