Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി റഫാലില്‍ പ്രതികരിക്കാത്തത് ലാവ്‌ലിന്‍ ഭയന്ന്: മുല്ലപ്പള്ളി

കോഴിക്കോട്: സി.പി. എം - ബി.ജെ.പി ബന്ധം തുടങ്ങുവാന്‍ കാരണക്കാരനായത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് ഡി സി സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. പിണറായി വിജയന്‍ കൂത്തുപറമ്പില്‍ മല്‍സരിക്കുന്ന സമയത്താണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ദൃഢമായത്. ആര്‍ എസ് സിന്റെയും ജനസംഘത്തിന്റെ നേതാക്കള്‍ ആണ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മറ്റും സഹായവുമായി എത്തിയിരുന്നത്. പ്രത്യുപകരമായി അന്ന് കെ ജി മാരാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സമാനമായ സഹായങ്ങള്‍ സിപിഎം നല്‍കുകയാണുണ്ടായത്.

അടിന്തരവസ്ഥ കാലഘട്ടത്തിനു ശേഷം കോണ്‍ഗ്രസിനെതിരെ ഇ എം എസ് , വാജ്‌പേയ് ഉള്‍പ്പെടെ ഉണ്ടാക്കിയ സഖ്യവും ഈ ബന്ധങ്ങളുടെ തെളിവുകളാണ്. ശബരിമലവിവാദങ്ങളുമായി ബന്ധപ്പെട്ട് ഒടുവില്‍ ആര്‍ എസ് എസ് വക്താവായ വത്സന്‍ തില്ലങ്കേരിയുമായുള്ള ധാരണകളും കേരളം കണ്ടതാണ്. സി പി എമ്മിനെയും ബി ജെ പിയെയും കൂട്ടിയിണക്കുന്ന പാലമാണ് വല്‍സന്‍ തില്ലങ്കേരിയെന്ന് വ്യക്തമായിട്ടുമുണ്ട്. സ്പീക്കര്‍ തിരഞ്ഞടുപ്പില്‍ ഒ രാജഗോപാല്‍ വോട്ടു ചെയ്തത് സി പി എമ്മിനായിരുന്നു. ഇതെല്ലാം രഹസ്യധാരണയുടെ ഭാഗമാണ്. അല്‍ഫോസ് കണ്ണന്താനം മത്സരിച്ച സമയത്ത് വിജയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത് സി പി എമ്മായിരുന്നു . കേരള ഗവമെന്റിനെയും കേന്ദ്രഗവമെന്റിനെയും ബന്ധിപ്പിക്കുന്ന പാലമായാണ് അല്‍ഫോസ് കണ്ണന്താനം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും ബി ജെപിയുമായുള്ള സി പി എം ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായതാണ്.

mullapally

ഈ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ സമയം വരുമ്പോള്‍ പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എസ് എന്‍ സി ലാവ്‌ലിന്‍ കേസ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്ന ഭീതിയിലാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെ കുറിച്ച് നാളിതു വരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും തയ്യാറാവാത്തത് ലാവ്‌ലിന്‍ കേസിന്റെ ഫയലുകള്‍ സി ബി ഐയുടെ കൈകളിലായതിനാലാണ്. താന്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ സി.ബി.ഐക്ക് വിടാന്‍ പ്രമുഖ നേതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈയിടെ യു. ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോയ നേതാവാണ് തന്റെയടുത്ത് സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ സി.ബി.ഐ വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുമ്പഴിക്കുള്ളിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബന്ധുനിയമനം നടത്തിയ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണത്തിന് ലോകായുക്ത നോട്ടിസ് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിയെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെടി ജലീലിനെതിരെ നടപടിയെടുക്കുന്നത് വരെ സമര പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു് പോകും. മന്ത്രിയെ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് വരും നാളുകളില്‍ നേതൃത്വം നല്‍കും. മന്ത്രി നടത്തിയ അഴിമതി പരവതാനിക്കുള്ളില്‍ മൂടിവെയ്ക്കാമെന്ന് സി പി എം കരുതരുതെന്നും അത് വിഡ്ഢിത്തമാണും അദ്ദേഹം പറഞ്ഞു.

സി പി എമ്മിന്റെ വോട്ട് രാഷ്ട്രീയം ന്യൂനപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. അധരവ്യായാമമല്ലാതെ ന്യൂനപക്ഷത്തിന് വേണ്ടി പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എന്‍ എസ് എസിനെ സി പി എം അധിക്ഷേപിച്ചത് ശരിയായില്ല. സാമുദായിക സംഘടനകളെ ക്രൂരമായി അധിക്ഷേപിക്കുകയും പിന്നീട് വോട്ടിനായി അരമനകളില്‍ കയറി നിരങ്ങുകയും ചെയ്ത ചരിത്രമാണ് സി പി എമ്മിനുള്ളത്. സാമുദായക സംഘടനകളുമായി നല്ല ബന്ധമാണ് എക്കാലത്തും കോഗ്രസ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തൂ.

വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബെഹനാന്‍, എം കെ രാഘവന്‍ എം പി, ശൂരനാട് രാജശേഖരന്‍, അഡ്വ ടി സിദ്ദിഖ്, കെ പി അനില്‍കുമാര്‍ എന്നിവര്‍ സിഹിതരായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+