കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഫ്രീഡം സ്‌ക്വയറും കള്‍ച്ചറല്‍ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

Google Oneindia Malayalam News

കോഴിക്കോട്: ‍ജില്ലയുടെ ചരിത്ര തുടിപ്പുകളെ പുതിയ തലമുറയ്ക്കായി അടയാളപ്പെടുത്തിയ ഫ്രീഡം സ്‌ക്വയറും അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ മുഖമായ കള്‍ച്ചറല്‍ ബീച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് ബീച്ചിലെത്തുന്ന അനേകായിരം പേര്‍ക്ക് വലിയൊരു സാംസ്‌കാരികാനുഭവമായിരിക്കും ഫ്രീഡം സ്‌ക്വയറും കള്‍ച്ചറല്‍ ബീച്ചുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നിവാസികളുടെ സായാഹ്നങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഉതകുന്നതാണ് രണ്ട് പദ്ധതികളും. സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളിരമ്പുന്നതാണ് കോഴിക്കോട് കടപ്പുറം. ആ സ്മരണകള്‍ വര്‍ത്തമാന കാലത്തോട് സംവദിക്കുന്ന തരത്തിലാണ് ഫ്രീഡം സ്‌ക്വയര്‍ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്റെ തീരത്തണഞ്ഞ അറബ്, ചൈനീസ്, പോര്‍ട്ടുഗീസ് വൈദേശിക വാണിജ്യ സാംസ്‌കാരിക പൈതൃകങ്ങളും, സാമൂതിരി രാജവാഴ്ച്ചയുടെ സുവര്‍ണ്ണ സ്മരണകളും, ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിനെതിരായ സമര ചരിതങ്ങളും ചുവരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 കോടി ചെലവഴിച്ചാണ് ഫ്രീഡം സ്‌ക്വയര്‍ നിര്‍മിച്ചത്. നഗരാഭിമുഖമായി നില്‍ക്കുന്ന പ്രവേശന കവാടം കടന്ന് സമുദ്രത്തിന്റെ അനന്തതയിലേക്ക് തുറക്കുന്ന ഇടനാഴിയില്‍ കോഴിക്കോടിന്റെ ചരിത്ര തുടിപ്പുകളെ പുതിയ തലമുറയ്ക്കായി അടയാളപ്പെടുത്തിയിരിക്കുകയാണ് ഫ്രീഡം സ്‌ക്വയര്‍.

സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയില്‍ പൂര്‍ത്തിയാക്കിയതാണ് കള്‍ച്ചറല്‍ ബീച്ച്. അന്താരാഷ്ട്ര തലത്തില്‍ കോഴിക്കോടിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് അരങ്ങാകുന്ന ഈ ഇടത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് കള്‍ച്ചറല്‍ ബീച്ച് എന്ന പദ്ധതിയിലൂടെ. തെക്ക് ഫ്രീഡം സ്‌ക്വയര്‍ മുതല്‍ വടക്ക് ലയണ്‍സ് പാര്‍ക്ക് വരെയാണ് കള്‍ച്ചറല്‍ ബീച്ചിനായി ഒരുക്കിയിരിക്കുന്നത്. വലിയ കോണ്‍ഫറന്‍സ് ഹാളും, ലഘു പരിപാടികള്‍ സംഘടിപ്പിക്കാവുന്ന ചെറിയ ഹാളുകളും മികച്ച സൗകര്യങ്ങളോടു കൂടിയ ശുചി മുറികളുമെല്ലാം പദ്ധതിയുടെ ഭാഗമാണ്. കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ആശയ വിനിമയം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമുള്ള കോഫി വിത്ത് കോണ്‍വര്‍സേഷന്‍ എന്ന സങ്കല്‍പവും ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.

Kozhikode
English summary
CM Pinarayi Vijayan inaugurated freedom square and Cultural beach at Calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X