കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണ ഭേദഗതി നിയമം; സർവകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Google Oneindia Malayalam News

കോഴിക്കോട്: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ നിയമത്തിനെതിരെ സംസ്ഥാന സഹകര വകുപ്പ് മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിലെ സഹകരണ ബാങ്കുകളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമം. ഇതിനെതിരെ സർവകക്ഷിയോഗം വിളിക്കുമെന്നും. ബിജെപി ഉള്‍പ്പടേയുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. റിസര്‍വ് ബാങ്ക് മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ എല്ലാം സ്ഥാപനങ്ങൾ പാലിക്കുന്നു എന്ന് പറയാൻ പറ്റില്ല. കേരളത്തിലെ സഹകരണ മേഖലയെ നിയന്ത്രിക്കുന്നതിന് ഒരു സഹകരണ നിയമം ഉണ്ട്. നിയമസഭ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് സംസ്ഥാനത്തെ സഹകരണനിയമം എന്നും മന്ത്രി പറഞ്ഞു.

കാലാകാലങ്ങളില്‍ ആ സഹകരണ നിയമങ്ങളില്‍ ചര്‍ച്ച ചെയ്ത് തന്നെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്‍റെ കൈപ്പിടിക്ക് അകത്ത് സംസ്ഥാനത്തെ സഹകരണ മേഖലയെ എത്തിക്കുക എന്നത് നമ്മുടെ നയമല്ല. അതിന് വേണ്ടിയല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങല്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടിന്‍ പുറത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനാണ് സഹകരണ ബാങ്കുകള്‍. അത് റിസര്‍വ് ബാങ്കിന് കൈകാര്യം ചെയ്യാനുള്ളതല്ല. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണ്. വളരെ ഗൗരവത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഗവൺമെൻറ് ആലോചിക്കുന്നത്.

kadkampall

അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു സർവകക്ഷിയോഗം വിളിക്കാൻ ആലോചിക്കുന്നുണ്ട് എല്ലാ കക്ഷികളും ഒരുമിച്ചു നിൽക്കുന്ന തന്നെയാണ് എനിക്ക് തോന്നുന്നത്. ആര്‍ബിഐയുടെ എല്ലാ നയങ്ങളും പിന്തുടരേണ്ടതില്ല. ശക്തമായ സഹകരണ നിയമം സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

Kozhikode
English summary
Co-operation Amendment Act: Minister Kadakampally Surendran says all party meeting will be called
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X