• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരള ബാങ്ക്: പ്രൈമറി സംഘങ്ങളുടെ ആശങ്ക അകറ്റണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ

  • By Desk

വടകര: കേരള ബാങ്ക് നിലവിൽ വരുന്നതോട് കൂടി പ്രൈമറി സഹകരണ സംഘങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി കുനിയിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ.പവിത്രൻ,കെ.കെ.കൃഷ്‌ണൻ,കെ.ശിവകുമാർ,സി.പി.രാജൻ,കെ.ടി.കെ.അജിത്ത്,പ്രസീത്കുമാർ എന്നിവർ പ്രസംഗിച്ചു.

പിണറായി വിജയന്റെ തറവാട്ടു സ്വത്താണോ കേരളം? അതോ സ്ത്രീധനം കിട്ടിയതോ എന്ന് കെ സുരേന്ദ്രൻ

ഭാരവാഹികളായി പി.പി.പ്രസീത് കുമാർ-പ്രസിഡണ്ട്,എം.ബാലകൃഷ്ണൻ-വൈസ് പ്രസിഡണ്ട്,ബി.കെ.ഗിരീശൻ-സെക്രട്ടറി,എ.പി.രാജേന്ദ്ര ബാബു-ജോയന്റ് സെക്രട്ടറി,സി.കെ.രാജീവൻ-ട്രഷറർ എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു. പുത്തൂർ കടത്തനാട് റെസിഡൻസ് അസോസിയേഷൻ ചിത്ര രചനാ മത്സരവും,എടയത്ത് കൃഷ്ണൻ അനുസ്മരണവും സംഘടിപ്പിച്ചു.

ചിത്ര രചനാ മത്സരം ആർട്ടിസ്റ്റ് പി.രമേശൻ ഉൽഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രവർത്തകനും,സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന എടയത്ത് കൃഷ്ണൻ അനുസ്മരണം ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ബി.സുരേഷ്ബാബു ഉൽഘാടനം ചെയ്തു.പുറന്തോടത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു.പി.ബാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.എടയത്ത് ശ്രീധരൻ,പുറന്തോടത്ത് സുകുമാരൻ,മധു കടത്തനാട്,വി.ടി.സദാനന്ദൻ,എ.നളിനാക്ഷൻ,അജിത്ത് പിലാവുള്ളതിൽ എന്നിവർ പ്രസംഗിച്ചു.വടകര:സാക്ഷരതാ മിഷൻ അതോറിറ്റിയും വടകര ബ്ലോക്ക് സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന

ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയും,പത്താം തരം,ഹയർ സെക്കണ്ടറി തുല്യതാ ക്ലാസിന്റെ ഉൽഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്യാമള കൃഷ്ണാർപ്പിതം അധ്യക്ഷത വഹിച്ചു.ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്കരൻ,ബേബി ബാലമ്പ്രത്ത്,പങ്കജാക്ഷി ടീച്ചർ,നിഷ പറമ്പത്ത്,എം.ഷാജി,എൻ.പി.മനോജ്‌കുമാർ,പി.കെ.രമണി,പി.എം.വിജിഷ,പി.രാജിനി,കെ.കെ.ബവിത,ആയിഷ

അലോള്ളതിൽ,കെ.പി.ശോഭ എന്നിവർ പ്രസംഗിച്ചു.തുല്യതാ കോഴ്സ് കൺവീനർ വിജയൻ മാസ്റ്റർ,അഡ്വ:സുരേഷ്ബാബു,എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സെടുത്തു.വടകര:അഴിയൂർ ബ്ലോക്കു കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരിയിൽ നടന്ന സമാധാന സദസ്സ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.കാവിൽ പി.മാധവൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്കു പ്രസിഡണ്ട് സി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ബി.കെ.തിരുവോത്ത്,അഡ്വ:ഇ.നാരായണൻ നായർ,ബാബു ഒഞ്ചിയം,കെ.പി.കരുണൻ,സുനിൽ മടപ്പള്ളി,പി.രാഘവൻ മാസ്റ്റർ,അശോകൻ ചോമ്പാല,കരുണൻ കുനിയിൽ,എ.എം.പത്മനാഭൻ,കെ.കെ കുമാരൻ,പി.ബാബുരാജ്,എം.ഇസ്മയിൽ,കെ.വി.ബാലകൃഷണൻ,രാജഗോപാൽ,അരവിന്ദാക്ഷൻ,ലിസിന പ്രകാശൻ,പ്രഭാവതി വരയായിൽ,സജിതമുണ്ടങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

പടം:അഴിയൂർ ബ്ലോക്കു കോൺഗ്രസ് കമ്മിറ്റിയുടെ സമാധാന സദസ്സ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യന്നു.

Kozhikode

English summary
co operative employees centre on kerala bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more