യുനെസ്കോ സാഹിത്യനഗരം ഖ്യാതിയില്‍ കോഴിക്കോട് ചലച്ചിത്രോത്സവത്തിന് തുടക്കമായി: 40 ലേറെ സിനിമകള്‍
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരമെന്ന ഉന്നത അംഗീകാരം ലഭിച്ച കോഴിക്കോടിന്റെ ഖ്യാതി ഉയർത്തിപ്പിടിച്ച് കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കോകോ ഫിലിം ഫെസ്റ്റിന് തുടക്കമായി. മേള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനുവരി 11 വരെയുള്ള ചലച്ചിത്രോത്സവത്തിൽ ജി അരവിന്ദന്റെ കുമ്മാട്ടിയും റേയുടെ ചാരുലതയും മുതൽ ഡേവിഡ് ലീനിന്റെ എ പാസ്സേജ് ടു ഇന്ത്യ, ഡോക്ടർ ഷിവാഗോ, കുറോസവയുടെ ത്രോൺ ഓഫ് ബ്ലഡ് ഉൾപ്പെടെ പ്രദർശിപ്പിക്കും.
ശ്രീ തിയ്യറ്ററിലും ശ്രീ തിയ്യറ്റർ കോമ്പൗണ്ടിലുള്ള വേദി മിനി തിയ്യറ്ററിലുമായിട്ടാണ് നാൽപ്പതോളം സിനിമകൾ പ്രദർശിപ്പിക്കുക. സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ പ്രദർശനം സൗജന്യമാണ്. കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സംഭാവനകളായ മലയാള ചിത്രങ്ങളാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ച സിനിമകളും കാണിക്കും.

മേളയിലെ സിനിമകൾ: മലയാളം
മതിലുകൾ, നീലക്കുയിൽ, ഭാർഗവീനിലയം, ഉത്തരായണം, നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, ഓപ്പോൾ, 1921, ഓളവും തീരവും, വാസ്തുഹാര, ഒറ്റാൽ, രുഗ്മിണി, കുമ്മാട്ടി, ചെമ്മീൻ, പെരുമഴക്കാലം, ഒരേ കടൽ, അനുഭവങ്ങൾ പാളിച്ചകൾ, വിധേയൻ.
വിദേശ സിനിമകൾ
ത്രോൺ ഓഫ് ബ്ലഡ്, ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റീസറക്ഷൻ, എ പാസ്സേജ് ടു ഇന്ത്യ, പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറർ, ഡോക്ടർ ഷിവാഗോ, ക്ലാര സോള, ക്ലാഷ്, ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ദി ജാപ്പനീസ് വൈഫ്, എൻഡ്ലെസ്സ് പോയട്രി, ദി പിയാനോ ടീച്ചർ, ബ്ലൈന്റ്നെസ്സ്, പോർട്രൈറ്റ് ഇൻ എ സീ ഓഫ് ലൈസ്, എബൗട്ട് എല്ലി.
മറ്റ് ഇന്ത്യൻ സിനിമകൾ
ചാരുലത, ഫിൽമിസ്താൻ.
എല്ലാ ദിവസവും വൈകീട്ട് 4.45 നാണ് ഓപ്പൺ ഫോറം. 11ന് വൈകുന്നേരം 4.30നാണ് സമാപനചടങ്ങ്. അശ്വനി ഫിലിം സൊസൈറ്റി, ബാങ്ക്‌മെൻസ് ഫിലിം സൊസൈറ്റി എന്നിവയും മേളയുമായി സഹകരിക്കുന്നു. സിനിമ കാണാൻ www.kocofilmfest. eventupdates.online എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications