ലോകകപ്പല്ലേ....ആവേശമല്ലേ...കൂടാതിരിക്കുന്നതെങ്ങിനെ, പഴയകാല കോളജ് ക്രിക്കറ്റ് ടീമിന്റെ ഒത്തുചേരൽ
കോഴിക്കോട്: ലോകകപ്പ് മത്സരങ്ങളുടെ ആവേശം നാടെങ്ങും നിറയുമ്പോൾ ക്രിക്കറ്റ് ഓർമ്മകൾ പുതുക്കാൻ പഴയകാല കോളേജ് ടീം ഒത്തുചേർന്നു. 1996-2002 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റിതലത്തിലുൾപ്പെടെ കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനെ പ്രതിനിധീകരിച്ച ടീമംഗങ്ങളാണ് 20 വർഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് പിച്ചിൽ സൗഹൃദം വിരിയിക്കാനിറങ്ങിയത്.
വിദേശത്തും നാട്ടിലുമൊക്കെയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കഴിഞ്ഞദിവസം കാരപ്പറമ്പ് സസക്സ് അക്കാഡമി ടർഫിൽ നടന്ന സൗഹൃദമത്സരത്തിൽ പങ്കെടുക്കാനെത്തി. ഇന്റർസോൺ, എ സോൺ മത്സരങ്ങളിലും ജില്ലയിലെ പ്രമുഖ ടൂർണമെന്റുകളിലും അക്കാലത്ത് കോളജ് ടീം ജേതാക്കളായിരുന്നു. സർക്കാർ കോളേജിന്റെ പരിമിതികൾക്കിടയിലും ചിട്ടയായ പരിശീലനവും കൂട്ടായ്മയും കരുത്താക്കിയാണ് ഇവർ മുന്നേറിയത്.

കോളേജ് പഠനത്തിനു ശേഷം ജോലിയുടെയും കുടുംബജീവിതത്തിന്റെയും തിരക്കുകളിലമരുമ്പോഴും ഇവരാരും ക്രിക്കറ്റ് കൈവിട്ടിട്ടില്ല. ടീമംഗങ്ങളിൽ പലരും ക്ലബുകൾക്കുവേണ്ടി ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. സ്വകാര്യ അക്കാഡമികളിൽ പരിശീലകരായും ചിലർ സജീവമാണ്. ഇവരെല്ലാം ഉൾപ്പെടുന്ന ആർട്സ് കോളേജ് ക്രിക്കറ്റേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ നടക്കാറുണ്ട്.
ഇതിനിടയിലാണ് വീണ്ടും ഗ്രൗണ്ടിലിറങ്ങാമെന്ന ആശയം പിറന്നത്. സംഗമത്തിൽ ഇരുപത് പേർ പങ്കെടുത്തു. ഇരുപത് ഓവർ മത്സരമാണ് നടത്തിയത്. മുൻകാല താരങ്ങളെക്കൂടി ഉൾപ്പെടുത്തി കൂട്ടായ്മ വിപുലീകരിക്കാനുള്ള തീരുമാനമെടുത്താണ് അംഗങ്ങൾ പിരിഞ്ഞത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications