കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിഠായിത്തെരുവിലെ കടകള്‍ തുറക്കാന്‍ കളക്ടറുടെ അനുമതി: നിയന്ത്രണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കേണ്ടതും ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രം കട തുറക്കേണ്ടതുമാണ്.

കടകകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം അനുവദിക്കേണ്ടത്. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും 'ബ്രെയ്ക് ദ ചെയിന്‍' പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികള്‍ ഒരുക്കണം. കടകളിലെ സി.സി.ടി.വി. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യുന്നതിനായി ഇവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

 sm

എസ്.എം സ്ട്രീറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആര്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല. പ്രവേശനകവാടത്തില്‍ ഇക്കാര്യം പോലീസ് പരിശോധിക്കുന്നതും ബില്ലുകള്‍ ഹാജരാക്കത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്. നിബന്ധനകള്‍ ലംഘിക്കപ്പെടുന്നതായി കാണുന്നപക്ഷം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതും കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് കലക്ടര്‍ അറിയിച്ചു.

അതേസമയം, ജില്ലയില്‍ പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 3203 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 23,070 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 11 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ ആകെ 164 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 75 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 89 പേര്‍ വീടുകളിലും ആണ്.

Recommended Video

cmsvideo
മിഠായി തെരുവിൽ കടകൾ തുറക്കാൻ അനുമതി

വീടുകളില്‍ നിരീക്ഷണത്തിലുള്ള 89 പേരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. ഇന്ന് 26 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2411 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2242 എണ്ണം നെഗറ്റീവ് ആണ്. 138 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കര്‍ണാടകയ്ക്കും അറിയണം, കേരളം കോവിഡിനെ പിടിച്ചു കെട്ടിയ മാര്‍ഗ്ഗം; ഷൈലജയുമായി സംസാരിച്ച് കെ സുധാകര്‍കര്‍ണാടകയ്ക്കും അറിയണം, കേരളം കോവിഡിനെ പിടിച്ചു കെട്ടിയ മാര്‍ഗ്ഗം; ഷൈലജയുമായി സംസാരിച്ച് കെ സുധാകര്‍

വീണ്ടും വന്‍ അബദ്ധം പിണഞ്ഞ് ഇറാന്‍ സൈന്യം: മിസൈല്‍ വിട്ട് തകര്‍ത്തത് സ്വന്തം കപ്പല്‍, നിരവധി മരണംവീണ്ടും വന്‍ അബദ്ധം പിണഞ്ഞ് ഇറാന്‍ സൈന്യം: മിസൈല്‍ വിട്ട് തകര്‍ത്തത് സ്വന്തം കപ്പല്‍, നിരവധി മരണം

 <strong>കടുത്ത നടപടികള്‍ സ്വീകരിച്ച് സൗദി: ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 2 മടങ്ങ്, സഹായങ്ങളും നിര്‍ത്തലാക്കി</strong> കടുത്ത നടപടികള്‍ സ്വീകരിച്ച് സൗദി: ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 2 മടങ്ങ്, സഹായങ്ങളും നിര്‍ത്തലാക്കി

Kozhikode
English summary
collector grants Permission to open shops in sm street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X