ഇസ്ലാം മതം പഠിക്കാന്‍ കോഴിക്കോട്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ഇസ്ലാം എന്നത് ഒരു ജീവിതരീതിയും സംസ്‌കാരവുമാണ്. ഇസ്ലാം മതത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം ആരും ഇസ്ലാമാകുന്നില്ല. പ്രവാചകന്റെ ശാസനകളും ഖുറാന്റെ സന്ദേശവും അനുസരിച്ച് ജീവിക്കുന്നവരാണ് യഥാര്‍ഥ ഇസ്ലാം. ഇസ്ലാമിന്റെ തത്വങ്ങള്‍ നിങ്ങള്‍ക്കും പഠിക്കണോ, ഇതാ കോഴിക്കോട് ഒരു അവസരം.
ഇസ്ലാമാകാന്‍ വെറുതെ പഠിപ്പിക്കുകയല്ല, ഒരു സര്‍ട്ടിഫിക്കറ്റും കിട്ടും എന്നാണ് ഇര്‍ഷാദിയ കോളേജിന്റെ ഈ കോഴ്‌സ് പറയുന്നത്. സി ഐ എഫ് ടി എന്നാണ് കോഴ്‌സിന്റെ പേര്. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസ്ലാമിക് ഫണ്ടമെന്റല്‍സ് ആന്‍ഡ് തോട്ട്‌സ്. 10 ദിവസത്തെ കോഴ്‌സിന് 6000 രൂപയാണ് ഫീസ്.

ഖുറാന്‍ പഠനത്തിന് ആമുഖം, ഇസ്ലാമിക സംസ്‌കാരം, ഖുറാന്റെ ഭാഷ, ചരിത്രം തുടങ്ങിയവയാണ് പ്രധാന പാഠ്യവിഷയങ്ങള്‍. 17നും 22നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കോഴ്‌സ്. മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റ്, കേരള ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. മെയ് 1 മുതല്‍ 10 വരെയാണ് ക്ലാസ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 30 ആണ്.
കോഴിക്കോട് ഫറോക്ക് ആസ്ഥാനമായുള്ള ഇസ്ലാമിക് എജ്യുക്കേഷണല്‍ മൂവ്‌മെന്റ് ആണ് ഇര്‍ഷാദിയ കോളേജ്. 1979 ല്‍ തുടങ്ങിയ ഇവിടെ വിവിധ തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസ്ലാമിക് ഫണ്ടമെന്റല്‍സ് ആന്‍ഡ് തോട്ട്‌സില്‍ ക്ലാസുകളെടുക്കുന്നത് മുജീബ് റഹ്മാന്‍, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ഇല്യാസ് മൗലവി മുഹമ്മദ് വെട്ടം തുടങ്ങിയവരാണ്.












Click it and Unblock the Notifications