കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനനേന്ദ്രിയം തകര്‍ത്താല്‍ ജനനേന്ദ്രിയ രക്ഷായാത്ര

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: സമരത്തിന്റെ കാര്യത്തില്‍ കേരളത്തെ വെല്ലാന്‍ ഇന്ത്യയില്‍ വേറെ സംസ്ഥാനം ഇനി പിറവിയെടുക്കണം. പ്രത്യേകിച്ച് കോഴിക്കോട് ഭാഗത്ത്. വ്യത്യസ്തമായ സമരമുറകൊള്‍ക്കൊണ്ട് എന്നും മുന്‍പന്തിയിലാണ് കോഴിക്കോട്. ഇപ്പോഴിതാ അത്തരത്തിലൊരു സമരം നടത്തിയിയിരിക്കുകയാണ് കോഴിക്കോട്. വടകരയില്‍ മധ്യവയസ്‌കന്റെ ജനനേന്ദ്രിയം തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ ജനനേന്ദ്രിയ രക്ഷാമാര്‍ച്ച് നടത്തിയാണ് പ്രതിഷേധം അറിയിച്ചത്. രക്ഷാ കവചങ്ങളണിഞ്ഞായിരുന്നു യാത്ര.

ആളുകള്‍ കുറവാണെങ്കിലും ആവേശത്തിനൊട്ടും കുറവുണ്ടായിരുന്നില്ല. വ്യത്യസ്മായ സമരമായിരുന്നെങ്കിലും ജനനേന്ദ്രിയ രക്ഷാമാര്‍ച്ച് കഴിയുന്നതുവരെ കണ്ട് നിന്നവരുടെ ചിരി അടങ്ങിയിരുന്നില്ല. എതിര്‍പ്പുമായി പൊലീസുകാരൊന്നും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

Comic March

ദേശീയപാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന പ്രക്ഷോഭത്തിനിടെയാണ് പൊലീസ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചത്. പ്രകോപനമുണ്ടാക്കാതെ നടന്ന സമരത്തിന് നേരെ വടകര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ ആക്രമണം നടത്തുകയായിരുന്നു. ദേശീയപാത സമരസമിതി പ്രവര്‍ത്തകനാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

ഇതിന് മുന്‍പ് തിരുവനന്തപുരത്തും സമാന സംഭവം ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍. ഏതായാലും കോഴിക്കോടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kozhikode
English summary
Comic March at Kozhikkode against police action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X