കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പലിശരഹിത ബാങ്ക് തട്ടിപ്പ്; മാനെജരെ പുറത്തിറക്കാന്‍ കമ്പനി അധികൃതര്‍ എത്തിയില്ല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തൊന്നാകെ 20,000 കോടിരൂപയുടെ പലിശരഹിത ബിസിനസ് വ്യാപാര തട്ടിപ്പ് നടത്തിയ ഹീരാ എക്‌സിം ഗ്രൂപ്പിന്റെ കോഴിക്കോട് മാനേജരെ ജാമ്യത്തില്‍ ഇറക്കാന്‍ കമ്പനി അധികൃതര്‍ എത്തിയില്ല. ഇതെത്തുടര്‍ന്ന് മാനെജര്‍ മുംബൈ സ്വദേശി ഉമര്‍ ബാക്കയ്യ ലൈ ഷെട്ടിയെ ജാമ്യത്തില്‍ ഇറക്കിയത് ബന്ധുക്കള്‍ നേരിട്ടെത്തിയാണ്. ഇടപാടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഉമറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

<strong>മുനമ്പം മനുഷ്യക്കടത്ത്; ബോട്ടിലുള്ള 80 പേരെ തിരിച്ചറിഞ്ഞു, പോലീസ് സ്വമേധയാ കേസെടുത്തു</strong>മുനമ്പം മനുഷ്യക്കടത്ത്; ബോട്ടിലുള്ള 80 പേരെ തിരിച്ചറിഞ്ഞു, പോലീസ് സ്വമേധയാ കേസെടുത്തു


കമ്പനിക്ക് ഇപ്പോഴും കോടികളുടെ ആസ്ഥിയുണ്ടെന്നാണ് നൗഫിറയും സംഘവും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഉമറിനെ ജാമ്യത്തില്‍ ഇറക്കാന്‍ അവര്‍ എത്തിയില്ല. ഇതെതുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെച്ച് ജാമ്യത്തില്‍ ഇറക്കുകയായിരുന്നു.

fraud-22-1474504489-

വര്‍ഷങ്ങളായി ഇവിടെ മാനേജറായി പ്രവര്‍ത്തിച്ചുവരുന്ന ഉമര്‍ ഇടിയാങ്ങരയിലെയും പരിസരത്തെയും പലര്‍ക്കും പരിചയമുള്ള വ്യക്തിയായിരുന്നു. എന്നാല്‍ കമ്പനി ഉടമ നൗഫിറാശൈഖ് ഓഫീസില്‍ വന്നിട്ടില്ല.് എന്നാല്‍, കോഴിക്കോട് നടത്തിയ രണ്ട് ഇഫ്താര്‍ വിരുന്നുകളിലും ഉടമ നൗഹീറാ ശൈഖും അവരുടെ പി എയായ കൊച്ചി സ്വദേശിനിയും എത്തിയിരുന്നു. സ്വര്‍ണത്തിന് ഏറെ വില കൂടിക്കൊണ്ടിരുന്ന ഒരു സമയമായിരുതിനാല്‍, സ്വര്‍ണ ബിസ്‌ക്കറ്റിലുള്ള നിക്ഷേപത്തെക്കുറിച്ചുള്ള ഇവരുടെ മോഹനവാഗ്ദാനത്തിലാണ് മിക്കവരും വീണത്.

രണ്ടും മൂന്നും ലക്ഷങ്ങള്‍ നഷ്ടപ്പെട്ട പലരും ഇപ്പോഴും പരാതിയുമായി എത്തിയിട്ടില്ല. ഇതിനാല്‍ തന്നെ ഇപ്പോള്‍ കണക്കാക്കിയതിനെക്കാള്‍ മൂന്നിരട്ടിയായിരിക്കും തട്ടിപ്പുസംഖ്യയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Kozhikode
English summary
company not attend manager in heera fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X