കുരങ്ങന്‍മാര്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം: നിര്‍ണായക ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികള്‍ കുരങ്ങന്‍മാര്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ്ഗമില്ലെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ച സാഹചര്യത്തില്‍ അവ നഷ്ടപ്പെട്ടത് കാരണം സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി സഹായിക്കാന്‍ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1980ല്‍ നിലവില്‍ വന്ന വന്യജീവി ആക്രമണം കാരണം കാര്‍ഷിക നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

സ്വീകരിച്ച നടപടികള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം. 2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തില്‍ കമ്മീഷന്‍ ഒരുത്തരവ് പാസാക്കിയിരുന്നെങ്കിലും അതില്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് അന്നത്തെ പരാതിക്കാരനായ തലയാട് സ്വദേശി ബാലന്‍ കാരമേല്‍ വീണ്ടും കമ്മീഷനെ സമീപിച്ചു. കാര്‍ഷിക വിളകള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ വൈദ്യുതി വേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങന്‍മാര്‍ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമ്മീഷനെ അറിയിച്ചു.
നേരത്തെ കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലില്‍ നിന്നുള്ള ശബ്ദമലിനീകരണം പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കിയത്. ജൂണ്‍ 29ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കല്ലായി റോഡിലെ വുഡീസ് ഹോട്ടലിനെതിരെയാണ് പരാതി.
ചാലപ്പുറം സ്വദേശികളായ കെ.ഹരികുമാറും കെ രാഘവനുമാണ് പരാതിക്കാര്‍. അടുക്കളയില്‍ നിന്നാണ് അസഹനീയമായ ശബ്ദം ഉയരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയപ്പോള്‍ യന്ത്രങ്ങള്‍ ഓഫാക്കി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications