കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രക്ഷോഭങ്ങള്‍ക്ക് പുല്ലുവില; മാറ്റമില്ലാതെ കോഴിക്കോട് സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സൗത്ത് ബീച്ചില്‍ അനധികൃത ലോറി സ്റ്റാന്‍ഡ് മാറ്റാനായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോഴും മാറ്റമില്ലാതെ ലോറി പാര്‍ക്കിങ്. സൗത്ത് ബീച്ചിലെ അനധികൃത പാര്‍ക്കിങ് സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ധര്‍ണ നടന്നിരുന്നു. അനധികൃത ലോറി സ്റ്റാന്‍ഡ് ഇവിടെനിന്നു മാറ്റുമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനമടുത്തിരുന്നു. ഈ തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.

എന്നാല്‍ ആരൊക്കെ പ്രതിഷേധിച്ചാലും പ്രക്ഷോഭം നടത്തിയാലും ലോറികള്‍ ഇവിടെനിന്ന് മാറ്റാന്‍ തയ്യാറല്ലെന്ന തീരുമാനത്തിലാണ് തൊഴിലാളികള്‍. രാപകല്‍ വ്യത്യാസമില്ലാതെ നിരവധി ലോറികളാണ് സൗത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യുത്. ലോറികള്‍ എണ്ണത്തില്‍ കൂടുതല്‍ ആകുമ്പോള്‍ തൊഴിലാളികള്‍ ബീച്ച് റോഡിലാണ് ബാക്കിയുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ്. മാത്രവുമല്ല ലോറികള്‍ നിര്‍ത്തിയിടുന്നതിന്റെ മറവില്‍ മയക്കുമരുന്നു മാഫിയ സംഘങ്ങള്‍ ഇവിടെയെത്തുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

lorry

മയക്കുമരുന്ന് ഉപയോഗത്തിനും മദ്യപിക്കുന്നതിനുമായി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ലോറി സ്റ്റാന്‍ഡിലാണ് എത്തുന്നത്. ലോറികള്‍ നിര നിരയായി നിര്‍ത്തിയിടുന്നതിനാല്‍ ആളുകള്‍ ഒളിഞ്ഞിരിക്കുന്നത് പോലീസിന് കാണാനും സാധിക്കില്ല. ലോറികള്‍ ബീച്ച് റോഡ് കയ്യേറുന്നത് പ്രദേശവാസികള്‍ക്കും റോഡിലെ മറ്റു യാത്രക്കാര്‍ക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നതായി കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗങ്ങളും ആരോപിച്ചിരുന്നു. ബീച്ചില്‍ വെള്ളയില്‍ ഭാഗത്തും ലോറികള്‍ റോഡരികില്‍ നിര്‍ത്തുന്നത് പതിവാണ്. വലിയ ചരക്കുലോറികളാണ് റോഡരികില്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നത്.

Kozhikode
English summary
complaint about kozhikode suth beach lorry parking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X