കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ നിയമന വിവാദം: കാലിക്കറ്റ് സർവ്വകലാശാലയിൽ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനത്തിന് നീക്കം? ഗവർണർക്ക് പരാതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എഎൻ ഷംസീറിന്റെ ഭാര്യ വീണ്ടും നിയമനക്കുരുക്കിലേക്ക്. കാലിക്കറ്റ് സർവ്വകലാശാലയിലെ എഡ്യുക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ ക്രമക്കേടുണ്ടായെന്ന് ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ ഗവർണറെ സമീപിച്ചിട്ടുള്ളത്. നേരത്തെ കണ്ണൂർ സർവ്വകലാശാലയിൽ ഷംസീറിന്റെ ഭാര്യ ഷഹലയ്ക്ക് നിയമനം നൽകിയ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍, സമുദ്ര ഗവേഷണത്തിനൊരുങ്ങുന്നു!!രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍, സമുദ്ര ഗവേഷണത്തിനൊരുങ്ങുന്നു!!

നിയമനത്തിന് നീക്കം

നിയമനത്തിന് നീക്കം


എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ പി എം ഷഹലയ്ക്ക് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നൽകാൻ അനധികൃത നീക്കം നടക്കുന്നുവെന്നാണ് ഗവർണർക്ക് ലഭിച്ചിട്ടുള്ള പരാതി. സേവ് യൂണിവേഴസിറ്റി ക്യാമ്പെയിനാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം തന്നെ ഷഹലയുടെ റിസർച്ച് ഗൈഡായിരുന്ന അധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള നടപടി തെറ്റാണെന്നും ക്യാമ്പെയിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം ജോലി ലഭിക്കാൻ യോഗ്യതയുള്ളവരെ മറികടന്ന് സിപിഎം മങ്കട ഏരിയാ സെക്രട്ടറി പികെ നവാസിന്റെ ഭാര്യയായ ഡോ. റീഷ കാരാളിയ്ക്കും കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമിക്കാൻ നീക്കം നടക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 ഇന്റർവ്യൂ വിവാദത്തിൽ

ഇന്റർവ്യൂ വിവാദത്തിൽ

കാലിക്കറ്റ് സർവ്വകലാശാലയിലെ എഡ്യുക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ ക്രമക്കേടുണ്ടായെന്ന് ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ ഗവർണറെ സമീപിച്ചിട്ടുള്ളത്. രണ്ട് ഒഴിവുകൾ നികത്തുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഇന്റർവ്യൂവിനെക്കുറിച്ചാണ് ആക്ഷേപമുയർന്നിട്ടുള്ളത്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകാനുള്ള നീക്കം നടക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

വഴിവിട്ട നിയമനമെന്ന്

വഴിവിട്ട നിയമനമെന്ന്

ചൊവ്വാഴ്ച നടന്ന ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ നവാസിന്റെ ഭാര്യയായ ഡോ. റീഷ കാരാളി ഒന്നാമതും എഎൻ ഷംസീറിന്റെ ഭാര്യ ഷഹല മൂന്നാം സ്ഥാനത്തുമാണുള്ളത്. എന്നാൽ രണ്ട് ഒഴിവുകൾ മാത്രമുള്ള സാഹചര്യത്തിൽ ഷഹലയുടെ റിസർച്ച് ഗൈഡ് ഡോ. പി കെ കേളുവിനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയ നടപടി ചോദ്യം ചെയ്താണ് പരാതി ലഭിച്ചിട്ടുള്ളത്. ഇതേ വകുപ്പിന്റെ മേധാവി ഇന്റർവ്യൂ ബോർഡിലുള്ളപ്പോൾ വിരമിച്ച അധ്യാപകനെ ബോർഡിൽ ഉൾപ്പെടുത്തിയ നടപടിയെയും പരാതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey
നിയമനത്തിന് അംഗീകാരം

നിയമനത്തിന് അംഗീകാരം

ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതോടെ ജനുവരി 30ന് നടക്കുന്ന സർവ്വകലാശാല സിൻഡിക്കറ്റ് യോഗത്തിൽ ഈ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. കാലിക്കറ്റ് സർവ്വകലാശാലയിൽ 126 ഓളം അധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടക്കുമെന്നും ഇത്തരത്തിൽ പാർട്ടിയ്ക്ക് പ്രിയപ്പെട്ടവരെ നിയമിക്കാനാണ് നീക്കമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Kozhikode
English summary
Complaint against AN Shamseer's wife in Calicut university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X