മാളുകളില്‍ അടക്കം പണം ഈടാക്കിയുള്ള പാർക്കിങിന് പൂട്ട് വീഴുമോ? പരാതി വ്യാപകം
കോഴിക്കോട്: ജില്ലയിലെ ചില മാളുകൾ, ആശുപത്രികൾ, തീയറ്ററുകൾ എന്നിവിടങ്ങളിൽ പാർക്കിംഗിനായി പണം ഈടാക്കുന്നതിനെതിരെ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തിൽ പരാതി ഉയർന്നു. സ്വന്തം ചിലവിൽ പാർക്കിംഗ് സജ്ജമാക്കാമെന്ന വ്യവസ്ഥയിൽ ലൈസൻസ് നേടിയിട്ടാണ് പാർക്കിങ്ങിന് അനധികൃതമായി പണം ഈടാക്കുന്നതെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സക്കരിയ പള്ളിക്കണ്ടി
(കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള) ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പണം ഈടാക്കിയുള്ള പാർക്കിംഗിനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ലെന്ന്
അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി പരിസരങ്ങളിലും ഇത്തരത്തിൽ അനധികൃത പാർക്കിംഗ് ഉണ്ട്.

അഞ്ച് കിലോമീറ്ററിനുള്ളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനും ചില ഗ്യാസ് ഏജൻസികൾഅനധികൃതമായി പണം ഈടാക്കുന്നതായി
ടി കെ എ അസീസ് (ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ്) ഉന്നയിച്ചു.
അമൃതം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിലെ പല റോഡുകളും കുത്തിപ്പൊട്ടിച്ചതിന്റെ ഭാഗമായി കരാറുകാർ പഴയ ജലവിതരണ പൈപ്പുകൾ
പൊട്ടിച്ചിട്ടുണ്ടെന്നും ഇത് പുന:സ്ഥാപിക്കാത്തതിനാൽ ജലജന്യരോഗങ്ങൾ പകരുന്നതായും ജോയ് പ്രസാദ് പുളിക്കൽ ചൂണ്ടിക്കാട്ടി. പൊട്ടിയ പൈപ്പുകൾ ജനങ്ങൾ തന്നെ നന്നാക്കണം എന്നാണ് കരാറുകാർ പറയുന്നത്. പണിക്കർ റോഡിലൊക്കെ ഇത് വ്യാപകമാണ്. വഴിയോര കച്ചവടക്കാർ ഉപയോഗിക്കുന്ന ത്രാസിൽ അളവ് തൂക്കം കൃത്യമല്ല.
നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും സർക്കുലർ ബസ് സർവീസ്, ഷെയർ ഓട്ടോ പോലുള്ള സംവിധാനങ്ങൾ പരീക്ഷിക്കണമെന്നും ഷെവലിയാർ സി ഇ ചാക്കുണ്ണി (ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ) പറഞ്ഞു.
ഹോട്ടലുകളിലും മറ്റും പാചകം ചെയ്യുന്ന
തൊഴിലാളികളുടെ യാതൊരു ആരോഗ്യ പരിശോധനയും നടത്തുന്നില്ലെന്ന് സലാം വെള്ളയിൽ (കേരള കൺസ്യൂമർ അസോസിയേഷൻ പ്രസിഡൻറ്) ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രിയിൽ പകർച്ചവ്യാധി ഭീഷണി പോലും വകവെക്കാതെ ഒരു മുറി രണ്ട് രോഗികൾക്കായി വിഭജിച്ച് കൊള്ളലാഭം ഈടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഉപഭോക്തൃ സംരക്ഷണ സമിതി യോഗം മൂന്നു മാസത്തിലൊരിക്കലെങ്കിലും വിളിക്കണമെന്ന് പി കെ നാസർ (എഐടിയുസി ജനറൽ സെക്രട്ടറി) ആവശ്യപ്പെട്ടു. നഗരത്തിൽ ചായക്കടികളുടെ വിലയിൽ കൊള്ളലാഭമാണ് വ്യാപാരികൾ ഈടാക്കുന്നത്. ടാങ്കറിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം വേണമെന്ന് പി ഐ അജയൻ (ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി) ആവശ്യപ്പെട്ടു.
പി കെ ഏലിയാസ് (ഹരിതമിത്രം കർഷകസമിതി),
ശെൽവരാജ് തുടങ്ങിയവരും സംസാരിച്ചു. യോഗത്തിൽ
ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാൻ ആയ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഉയർന്ന പരാതികളും അഭിപ്രായങ്ങളും അതാത് വകുപ്പുകൾക്ക് അയച്ചു നൽകുമെന്ന് എഡിഎം സി മുഹമ്മദ് റഫീഖ് പറഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസർ കെ കെ മനോജ് കുമാർ, കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസർ ബി അഷ്റഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications