കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെങ്ങോട് മല ഖനനം: കോഴിക്കോട് ജില്ലാ കലക്റ്റർക്കെതിരെ വിജിലൻസിൽ പരാതി, കോടികളുടെ അഴിമതിയെന്ന് !

ചെങ്ങോട് മല ഖനനം: കോഴിക്കോട് ജില്ലാ കലക്റ്റർക്കെതിരെ വിജിലൻസിൽ പരാതി, കോടികളുടെ അഴിമതിയെന്ന് !

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ചെങ്ങോടുമലയിൽ ക്വാറി നടത്താൻ സ്വകാര്യ കമ്പനിക്ക്‌ പാരിസ്ഥിതികാനുമതി നൽകിയ മുൻ കോഴിക്കോട് ജില്ലാ കലക്ടർ യു. വി. ജോസിനെതിരെ വിജിലൻസിൽ‌ പരാതി. കോടികളുടെ അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഖനന വിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകൻ അർജുൻ സി. എച്ച് , ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയത്.

<strong><br>കൊലവിളിക്ക് ശേഷം സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേർക്കും ആക്രമണം, ബോർഡ് തകർത്തു</strong>
കൊലവിളിക്ക് ശേഷം സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേർക്കും ആക്രമണം, ബോർഡ് തകർത്തു

പത്തനംതിട്ട സ്വദേശി തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഡെൽറ്റ റോക്സ് പ്രൊഡക്റ്റിന് കരിങ്കൽ ഖനനം നടത്താൻ ജില്ലാ കലക്ടർ ചെയർമാനായ DEIAA നൽകിയിരിക്കുന്ന പാരിസ്ഥിതികാനുമതി എല്ലാ മാനദണ്ഡങ്ങളും മറികടന്നാണെന്ന് പരാതിയിൽ പറയുന്നു. ജില്ലാ പാരിസ്ഥിതികാഘാത നിർണയ സമിതിയിൽ (DElAA) ജില്ലാ കലക്ടർ, ഡി. എഫ്. ഒ, ആർ. ഡി. ഒ, പാരിസ്ഥിതിക വിദഗ്ധൻ എന്നിവരാണ് അംഗങ്ങൾ. എന്നാൽ ചെങ്ങോടുമല ക്വാറിക്ക് ഖനനാനുമതി നൽകാൻ ചേർന്ന കമ്മിറ്റിയിൽ പാരിസ്ഥിതിക വിദഗ്ധൻ ഉണ്ടായിരുന്നില്ല. ഇവിടെ ഖനനാനുമതി നൽകണമെങ്കിൽ CWRDM, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തുടങ്ങിയ ഏജൻസികളെ കൊണ്ട് പഠനം നടത്തിക്കണമെന്ന് DFO ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ജില്ലാ കലക്ടർ യു.വി. ജോസ്‌ ഇതെല്ലാം അവഗണിച്ച്‌ ഏകപക്ഷീയമായി ഉത്തരവിറക്കുകയായിരുന്നു. ചെങ്ങോടുമലയിൽ പാരിസ്ഥിതികാനുമതി നൽകണമെങ്കിൽ വിദഗ്ധ പഠനം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച അസി: കലക്ടർ, കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി, കോട്ടൂർ വില്ലേജ് ഓഫീസർ, പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവരും കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതൊന്നും ജില്ലാ കലക്ടർ മുഖവിലക്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു.

uvjosedistrictcollector-1

മലബാർ വന്യജീവി സങ്കേതത്തിൽനിന്ന് എട്ട് കിലോമീറ്റർ ദൂരത്താണ് ചെങ്ങോടുമല സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെ 10 കി.മി പരിധിക്കുള്ളിൽ ക്വാറികൾക്ക് പാരിസ്ഥിതികാനുമതി ലഭിക്കണമെങ്കിൽ standing Committee for National Board for Wild life ന്റെ അനുമതി വേണം. കൂടാതെ വന്യജീവി സങ്കേതത്തിന്റെ 10 കിലോമീറ്റർ പരിധിയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കണമെങ്കിൽ ചീഫ് വെൽഡ് ലൈഫ് വാർഡന്റെ അനുമതിയും ലഭിക്കേണ്ടതുണ്ടെന്ന് DFO ജില്ലാ കലക്ടർക്ക് നൽകിയ രണ്ടാമത്തെ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ രണ്ട് അനുമതികളും ചെങ്ങോടുമലക്ക് ലഭിക്കാത്തതു കൊണ്ട് പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് DFO കലക്ടറോട് ആവശ്യപ്പെടുന്ന കത്തിന്റെ വിവരാവകാശ രേഖയും പരാതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങൾ മറികടന്ന് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ നിരവധി തവണ കലക്ടറെ സന്ദർശിച്ച് പരാതി നൽകിയെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. കോട്ടയം കലക്ടറായിരുന്ന കാലത്തും ഇദ്ദേഹത്തിനെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. ചെങ്ങോടുമല ക്വാറിക്ക് വഴിവിട്ട രീതിയിൽ അനുമതി ലഭ്യമാക്കിയതിന്‌ പ്രതിഫലമായി ഉന്നത ഉദ്യോഗസ്ഥൻ സ്വർണാഭരണങ്ങൾ തന്റെ ഭാര്യ മുഖേനെ കൈപ്പറ്റി എന്ന് ഓൺലൈൻ പത്രത്തിൽ വന്ന വാർത്തയും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 16, 17 വാർഡുകളിലെ ജനങ്ങളേയും നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്, കായണ്ണ ഗ്രാമ പഞ്ചായത്ത് 12, 7 വാർഡുകളിലെ ജനങ്ങളെ ചെങ്ങോടുമല ഖനനം പ്രത്യക്ഷമായി ബാധിക്കും. ജൈവവൈവിധ്യത്തിന്റെ കലവറയായ ഈ മല പ്രദേശവാസികളുടെ കുടിവെള്ളത്തിന്റെ ഉറവിടവുമാണ്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, നാല്, 17 വാർഡ് ഗ്രാമ സഭകൾ ചെങ്ങോടുമല ഖനനത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടുണ്ട്.

Kozhikode
English summary
Complaint against kozhikkode district collector on land mining case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X