കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ട്രാവല്‍സിനെതിരെ കൂടുതല്‍ പരാതികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടുപ്പു നടത്തിയ ട്രാവല്‍സിനെതിരെ വീണ്ടും പരാതി. മലപ്പുറം സ്വദേശികളാണ് മലേഷ്യ, ദുബായ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ചിന്താവളപ്പിലെ സഫാ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന റിസ ട്രാവല്‍സ് പണം തട്ടിപ്പു നടത്തിയെന്ന് പരാതി നല്‍കിയത്. രണ്ടു പേരില്‍ നിന്നായി 1,90,000 രൂപയാണ് തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. മലപ്പുറം ഹാജിയാര്‍ പള്ളി മുഹമ്മ്ദ ഫിറോസ്, മഞ്ചേരി സ്വദേശി ഫാസില്‍ എന്നിവരാണ് പരാതിയുമായി കസബ പോലീസില്‍ എത്തിയത്.

travels

ഫിറോസില്‍ നിന്ന് 90,000 രൂപയും ഫാസിലില്‍നിന്ന് ഒരു ലക്ഷം രൂപയുമാണ് ട്രാവല്‍സ് ഈടാക്കിയത്. കഴിഞ്ഞ ദിവസം ട്രാവല്‍സ് ഉടമയും ജീവനക്കാരും പോലീസ് പിടിയിലായ വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് രണ്ടുപേരും ട്രാവല്‍സിനെക്കുറിച്ച് അറിയുന്നതും പണം നല്‍കുന്നതും. ഇവരെ കൂടാതെ മലപ്പുറം, വേങ്ങര ഭാഗത്തു നിന്നായി കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കസബ അഡീഷണല്‍ എസ്.ഐ കെ.ടി ബിജിത്ത് പറഞ്ഞു.


അതേസമയം സമൂഹ മാധ്യമം വഴി പരിചയപ്പെട്ടയാള്‍ എട്ടു ലക്ഷംരൂപ കൈവശപ്പെടുത്തിയിട്ടണ്ടെന്നാണ് ട്രാവല്‍സ് ഉടമ യാസിദിന്റെ മൊഴി. വിദേശത്തുള്ള മുഹമ്മദ് എന്നയാളാണ് വിസ നല്‍കാമെന്നു പറഞ്ഞ് വഞ്ചിച്ചത്. ഇയാള്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മറ്റുള്ളവരില്‍നിന്ന് പണം കൈപ്പറ്റിയതെന്നാണ് യാസിദിന്റെ മൊഴി. അതേസമയം ആഷിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും യാസിദിന് അറിയില്ല.


ഒരിക്കല്‍ പോലും ആഷിക്കിനെ കണ്ടിട്ടില്ലെന്നും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയയിലൂടെയും മാത്രമാണ് പരിചയമെന്നുമാണ് യാസിദ് പറയുന്നത്. യാസിദിന്റെ മൊഴിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തമ്മിലുള്ള ആശയവിനിമയം സംബന്ധിച്ച് പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യാസിദുള്‍പ്പെടെ മൂന്നു പേരാണ് കഴിഞ്ഞ ദിവസം കസബ പോലീസ് അറസ്റ്റ് ചെയ്തത്. കസബ എസ്.ഐ വി സിജിത്ത്, കെ.ടി. ബിജിത്ത് എിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Kozhikode
English summary
complaint against travels for fake offering job abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X