Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളക്കേസിൽ കുരുക്കിയെന്ന പരാതി: ബേപ്പൂർ എസ് ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: നിരപരാധിയെ കള്ളക്കേസിൽ കുരുക്കി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം. ഫെബ്രുവരി 20ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.

ചാലിയം സ്വദേശിയുടെ പരാതിയിലാണ് നടപടി. വാടക കെട്ടിടത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ വിറ്റും ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിക്കുകയാണ് പരാതിക്കാരൻ. വാടക തുകക്ക് രസീത് ചോദിച്ചതുമുതൽ കെട്ടിടം ഉടമ തന്നെ കെട്ടിടത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇതിന് ബേപ്പൂർ എസ് ഐ ശുഹൈബിൻ്റെ പിന്തുണയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു.

kerala-police

കടയിൽ അനധികൃതമായി മണ്ണെണ്ണയും പെട്രോളും കൊണ്ടു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പരാതിയിൽ പറയുന്നു. അഭിഭാഷകൻ്റെ സഹായം അനുവദിച്ചില്ല.തൻ്റെ അധ്യാപന ജോലി കളയിക്കാൻ എസ് ഐ ശ്രമിച്ചു.ദുരന്ത വാർത്ത കേട്ട് ജ്യേഷ്ഠ സഹോദരി മരിച്ചു. തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിൽ പറയുന്നു.

അതേസമയം, തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർക്കും എസ്.ഐ.ക്കുമെതിരേയും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. അയൽവാസിയെ മർദിച്ച് കാൽ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നൽകുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മർദനമേറ്റയാളുടെ പേരിൽ പീഡന കേസ് രജിസ്റ്റർ ചെയ്യിച്ചെന്നാണ് ഇവർക്കെതിരായ പരാതി.

കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദേശം നൽകിയത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.

കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. അയൽക്കാരനായ ജോമി ജോസഫാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കേസു കൊടുത്തെങ്കിലും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് 2,70,000 രൂപ നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന പേരിൽ കേസുമായി മുന്നോട്ടു പോയില്ല.എന്നാൽ പ്രതി രണ്ടു ലക്ഷം മാത്രം നൽകി. തുടർന്ന് പോലീസിനെ സമീപിച്ചെങ്കിലും മർദ്ദനത്തിൽ കേസെടുത്തില്ല.

പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചപ്പോൾ ജോമി ജോസഫിൻ്റെ ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ കേസെടുക്കുമെന്ന് തിരുവമ്പാടി എസ്എച്ച് ഒ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. അപ്പോൾ തൻ്റെ പരാതിയിലും ജോമി ജോസഫിൻ്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തു. തുടർന്ന് പരാതിക്കാരന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

കമ്മീഷനിൽ പരാതി നൽകിയതിനാണ് തനിക്കെതിരെ കള്ള പരാതി രജിസ്റ്റർ ചെയ്തതെന്ന് പരാതിക്കാരൻ അറിയിച്ചു. മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ഐ.ജിക്ക് നൽകിയ നിർദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+