Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറ്റത്ത് നിന്ന് ചുമച്ചതിന് കോഴിക്കോട് ദളിത് കുടുംബത്തെ മര്‍ദിച്ചതായി പരാതി

കോഴിക്കോട്: മുറ്റത്ത് നിന്ന് ചുമച്ചതിന്‍റെ പേരില്‍ ദളിത് കുടുംബത്തെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ചേർമലയിൽ ശിവാനന്ദൻ (50), ഭാര്യ ഗീത (49) എന്നിവരെ അയല്‍ വാസികള്‍ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

അയല്‍വാസിയുമായി പകല്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം രാത്രി ആളെ കൂട്ടി വന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നെന്നാണ് പരാതി. വീട്ടിലെ സാധനങ്ങൾക്ക് പുറമെ ബൈക്ക് തകർത്തതായും പറയുന്നു. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചതായും ബൈക്ക് തകർത്തതായും പറയുന്നു. വടിവാള്‍ ഉള്‍പ്പടേയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് രാത്രി പന്ത്രണ്ടരയോടെയായിരുന്നു ആക്രമണമെന്ന് ശിവാനന്ദന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

kozhikodew

Recommended Video

cmsvideo
    കോഴിക്കോട്: മുറ്റത്ത് നിന്ന് ചുമച്ചു എന്നാരോപിച്ച് ദളിത് കുടുംബത്തിന് മർദനം

    അയല്‍വാസികളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ശിവാനന്ദന്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ ആറുപേര്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+