കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുറ്റത്ത് നിന്ന് ചുമച്ചതിന് കോഴിക്കോട് ദളിത് കുടുംബത്തെ മര്‍ദിച്ചതായി പരാതി

Google Oneindia Malayalam News

കോഴിക്കോട്: മുറ്റത്ത് നിന്ന് ചുമച്ചതിന്‍റെ പേരില്‍ ദളിത് കുടുംബത്തെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ചേർമലയിൽ ശിവാനന്ദൻ (50), ഭാര്യ ഗീത (49) എന്നിവരെ അയല്‍ വാസികള്‍ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ വീട്ടുപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

കൊട്ടി കൊട്ടി ബിജെപി ഓഫീസിൽ പോയി കയറരുത് ; യൂത്ത് കോണ്‍ഗ്രസുകാരെ ട്രോളി മുകേഷ്കൊട്ടി കൊട്ടി ബിജെപി ഓഫീസിൽ പോയി കയറരുത് ; യൂത്ത് കോണ്‍ഗ്രസുകാരെ ട്രോളി മുകേഷ്

അയല്‍വാസിയുമായി പകല്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം രാത്രി ആളെ കൂട്ടി വന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നെന്നാണ് പരാതി. വീട്ടിലെ സാധനങ്ങൾക്ക് പുറമെ ബൈക്ക് തകർത്തതായും പറയുന്നു. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചതായും ബൈക്ക് തകർത്തതായും പറയുന്നു. വടിവാള്‍ ഉള്‍പ്പടേയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് രാത്രി പന്ത്രണ്ടരയോടെയായിരുന്നു ആക്രമണമെന്ന് ശിവാനന്ദന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Recommended Video

cmsvideo
കോഴിക്കോട്: മുറ്റത്ത് നിന്ന് ചുമച്ചു എന്നാരോപിച്ച് ദളിത് കുടുംബത്തിന് മർദനം
kozhikodew

അയല്‍വാസികളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ശിവാനന്ദന്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ ആറുപേര്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിച്ഛായ വര്‍ധിപ്പിക്കാൻ ജനങ്ങളുടെ ജീവൻവച്ച് സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മുല്ലപ്പള്ളിപ്രതിച്ഛായ വര്‍ധിപ്പിക്കാൻ ജനങ്ങളുടെ ജീവൻവച്ച് സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മുല്ലപ്പള്ളി

ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി: ആദ്യ ദിനം മല ചവിട്ടിയത് അന്യ സംസ്ഥാനങ്ങളിലെ ഭക്തര്‍ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി: ആദ്യ ദിനം മല ചവിട്ടിയത് അന്യ സംസ്ഥാനങ്ങളിലെ ഭക്തര്‍

 ഫീസ് നൽകാത്ത വിദ്യാർത്ഥികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി: സ്കൂളിന് മുമ്പിൽ പ്രതിഷേധം ഫീസ് നൽകാത്ത വിദ്യാർത്ഥികളെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി: സ്കൂളിന് മുമ്പിൽ പ്രതിഷേധം

Kozhikode
English summary
Complaint that a dalit family was beaten up in Kozhikode Perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X